Begin typing your search above and press return to search.
സ്വര്‍ണം പുതുവര്‍ഷത്തില്‍ മുന്നേറ്റം തുടരുന്നു, കേരളത്തില്‍ രണ്ട് ദിവസത്തില്‍ 560 രൂപയുടെ വര്‍ധന
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും മുന്നേറ്റം. ഗ്രാം വില 30 രൂപ വര്‍ധിച്ച് 7,180 രൂപയായി. പവന്‍ വില 240 രൂപയാണ് വര്‍ധിച്ചത്. ഇന്ന് 57,440 രൂപയിലാണ് വ്യാപാരം.
കനം കുറഞ്ഞ ആഭരണം നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 25 രൂപ വര്‍ധിച്ച് 5,930 രൂപയുമായി. വെള്ളി വിലയില്‍ ഇന്ന് ഒരു രൂപയുടെ വര്‍ധനയുണ്ട്. ഗ്രാമിന് 94 രൂപയിലാണ് വ്യാപാരം. രാജ്യാന്തര വിലയ്ക്കനുസരിച്ചാണ് സ്വര്‍ണത്തിന്റ നീക്കം. ഇന്ന് ഔണ്‍സിന് 2,638.43 ഡോളറിലാണ് സ്വര്‍ണത്തിന്റെ വ്യാപാരം.
മുന്നേറ്റം തുടരുമോ?
2024ല്‍ 27 ശതമാനത്തിലികം വര്‍ധനയാണ് രാജ്യാന്തര സ്വര്‍ണ വിലയിലുണ്ടായത്. കഴിഞ്ഞ വര്‍ഷത്തെ സ്വര്‍ണ മുന്നേറ്റം ഈ വര്‍ഷവും തുടരാനുള്ള സാധ്യതയാണ് വിദഗ്ധര്‍ കല്‍പ്പിക്കുന്നത്. എന്നാല്‍ ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണവും തുടര്‍ന്നുണ്ടായേക്കാവുന്ന നയതീരുമാനങ്ങളും ഫെഡറല്‍ റിസര്‍വിന്റെ നിരക്ക് പ്രഖ്യാപനങ്ങളുമൊക്കെ വിലയില്‍ നിര്‍ണായക സ്വാധീനം ചെലുത്തും. കേന്ദ്ര ബാങ്കുകള്‍ 2025ലും സ്വര്‍ണം വാങ്ങുന്നത് തുടരും. എന്നാല്‍ ട്രംപിന്റെ താരിഫ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഇതിന്റെ ഒഴുക്ക് കുറയ്ക്കാനാണ് സാധ്യത.
കുറഞ്ഞ പലിശ നിരക്കുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സ്വര്‍ണം മികച്ച പ്രകടനം കാഴ്ചവയ്ക്കുക. ഫെഡറല്‍ റിസര്‍വ് ഈ വര്‍ഷം കൂടുതല്‍ നിരക്ക് വര്‍ധനയ്ക്ക് മുതിരില്ലെന്ന സൂചനകളാണുള്ളത്. ഇത് സ്വര്‍ണത്തെ വലിയ മുന്നേറ്റത്തില്‍ നിന്ന് പിന്തിരിക്കും.
ഒരു പവൻ ആഭരണത്തിന് വില
ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണത്തിന് വില 57,440 രൂപയാണ്. എന്നാല്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട ഒരു പവന്‍ ആഭരണം കടയില്‍ നിന്ന് വാങ്ങാന്‍ കൂടുതല്‍ തുക മുടക്കണം. ഇന്നത്തെ പവന്‍ വിലയ്ക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് കൃത്യമായി പറഞ്ഞാല്‍ 62,174 രൂപ നല്‍കേണ്ടി വരും. തിരഞ്ഞെടുക്കുന്ന ആഭരണങ്ങളുടെ ഡിസൈനുകള്‍ക്കനുസരിച്ച് പണിക്കൂലിയില്‍ വ്യത്യാസം വരും.
Next Story
Videos