Begin typing your search above and press return to search.
ബ്രാന്‍ഡ് പ്രൊമോഷനെ മാറ്റിമറിച്ച 'കഥ'; ഇന്‍ഫ്‌ളുവന്‍സര്‍ മാര്‍ക്കറ്റിംഗിലെ വേറിട്ട മാതൃക
ഇന്നത്തെ എല്ലാ ബ്രാന്‍ഡ് പ്രൊമോഷന്‍ സ്ട്രാറ്റജികളും പൊതുവെ ബ്രോഡ്കാസ്റ്റിംഗ് രീതിയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി നിങ്ങളുടെ പ്രിയപ്പെട്ടവരോ അല്ലെങ്കില്‍ വര്‍ഷങ്ങളായി നിങ്ങള്‍ക്ക് അറിയുന്നവരോ ആണ് ഒരു ഉല്‍പ്പന്നത്തെ കുറിച്ച് നിങ്ങളോട് സംവദിക്കുന്നതെങ്കില്‍ കുറച്ചുകൂടി വിശ്വാസ്യത തോന്നില്ലെ? അതെ, അതാണ് 'കഥ ആഡ്‌സ്' എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയെ ബ്രാന്‍ഡ് മാര്‍ക്കറ്റിംഗ് മേഖലയില്‍ വ്യത്യസ്തമാക്കുന്നത്. ഇവിടെ നമ്മളോരോരുത്തരും ബ്രാന്‍ഡുകളുടെ ഇന്‍ഫ്‌ളുവന്‍സര്‍മാരായി മാറുകയാണ്. വാട്ട്‌സ്ആപ്പ് സ്റ്റാറ്റസാണ് ഇവിടെ പരസ്യമാധ്യമമായി ഉപയോഗിക്കുന്നത്.
തുടക്കം 2021ല്‍
കാസര്‍ഗോഡ് സ്വദേശിയായ ഇഷാന്‍ മുഹമ്മദ് ബിറ്റ്‌സ് പിലാനിയിലെ (ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ്) സഹപാഠിയായ ഹര്‍ഷ് വര്‍ധനുമായി ചേര്‍ന്നാണ് കഥ ഇന്‍ഫോകോം പ്രൈവറ്റ് ലിമിറ്റഡ് എന്ന സംരംഭത്തിന് 2021 സെപ്റ്റംബറില്‍ തുടക്കം കുറിക്കുന്നത്. പിന്നീട് 2022 നവംബറില്‍ കഥ ആഡ്‌സിലേക്ക് ചുവടുവെച്ചു. പ്രവര്‍ത്തനമാരംഭിച്ച് ഒരുവര്‍ഷം കൊണ്ടുതന്നെ കഥ ആഡ്‌സ് പ്ലാറ്റ്‌ഫോമിന് രണ്ട് കോടിയിലധികം മലയാളികളിലേക്ക് കടന്നുചെല്ലാനായി.
സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്ന മലയാളികളിലെ 75 ശതമാനത്തെയും നിലവില്‍ കണക്ട് ചെയ്യാനായെന്നും ഇരുവരും പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഉപയോക്താക്കള്‍ നല്‍കിയ പരസ്യങ്ങള്‍ക്ക് 22 കോടിയിലധികം ഇംപ്രഷന്‍സ് നേടാനായിട്ടുണ്ട്. ഇതുവഴി ബ്രാന്‍ഡുകള്‍ക്ക് 30 ലക്ഷത്തിലധികം എന്‍ഗേജ്മെന്റും നേടാനായി.
സിംപിള്‍, ബട്ട് പവര്‍ഫുള്‍
കഥയുടെ ബിസിനസ് മോഡല്‍ പേഴ്‌സണല്‍ നെറ്റ് വര്‍ക്കുകളുടെ വിശ്വാസ്യതയെ അതുല്യമായ രീതിയില്‍ പ്രയോജനപ്പെടുത്തുന്നതാണ്.അതെങ്ങനെയൊക്കെയെന്ന് നോക്കാം.
പരസ്യം ലളിതമായി പ്രസിദ്ധീകരിക്കാം: പരസ്യദാതാക്കള്‍ക്ക് അവരുടെ ക്രിയേറ്റീവുകള്‍ (ചിത്രങ്ങള്‍, വീഡിയോകള്‍, ടെക്സ്റ്റ്, സിടിഎ ലിങ്ക്) കഥാ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യാന്‍ കഴിയും. കൂടാതെ, ക്യാമ്പെയ്നിനായി അവര്‍ക്ക് പ്രായവും സ്ഥലവും അടിസ്ഥാനമാക്കിയുള്ള ടാര്‍ഗെറ്റിംഗ് തിരഞ്ഞെടുക്കാം.
അല്‍ഗോരിതം വഴിയുള്ള പരസ്യ വിതരണം: ഈ പരസ്യങ്ങള്‍ പങ്കിടുന്നതിന് അതിന്റെ നെറ്റ്‌വര്‍ക്കില്‍ നിന്ന് ഏറ്റവും അനുയോജ്യമായ ഉപയോക്താക്കളെ തിരിച്ചറിയാന്‍ കഥക്ക് സ്വന്തമായി ഒരു അല്‍ഗോരിതമുണ്ട്. പരസ്യദാതാക്കള്‍ നല്‍കുന്ന ടാര്‍ഗെറ്റിംഗ് ആവശ്യകതകളെ അടിസ്ഥാനമാക്കിയാണ് ഈ തീരുമാനം.
പേഴ്‌സണല്‍ അഡ്വര്‍ട്ടൈസിംഗ്: അല്‍ഗോരിതം നിര്‍ദിഷ്ട ഉപയോക്താക്കള്‍ക്കായി പരസ്യങ്ങള്‍ തിരഞ്ഞെടുത്തുകഴിഞ്ഞാല്‍, ഈ ഉപയോക്താക്കള്‍ അവരുടെസ്വകാര്യ നെറ്റ്‌വര്‍ക്കുകളില്‍, പ്രാഥമികമായി വാട്ട്‌സ് ആപ്പ് സ്റ്റാറ്റസ് വഴി പരസ്യങ്ങള്‍ പങ്കിടുന്നു. അങ്ങനെ ഉപയോക്താക്കളെ അവരുടെ സ്വകാര്യ നെറ്റ്‌വര്‍ക്കുകള്‍ക്കുള്ളിലെ മൈക്രോ-ഇന്‍ഫ്‌ളുവന്‍സറായി മാറ്റുന്നു, ഇത് പരസ്യദാതാക്കള്‍ക്ക് കൂടുതല്‍ ഓര്‍ഗാനിക് റീച്ച് നല്‍കുന്നു.
അകഡ്രിവണ്‍ ഒപ്റ്റിമൈസേഷന്‍: എഐ, മെഷീന്‍ ലേണിംഗ് സാങ്കേതികവിദ്യകളുടെ ഉപയോഗം പരസ്യ വിതരണ പ്രക്രിയയെ തുടര്‍ച്ചയായി പരിഷ്‌കരിക്കാനും മെച്ചപ്പെടുത്താനും കഥയെ പ്രാപ്തമാക്കുന്നു. അന്തിമ കാഴ്ച്ചക്കാര്‍ക്ക് പരസ്യങ്ങളുടെ പ്രസക്തിയും ഉപയോഗവും ഉറപ്പാക്കുന്നു. ഈ പ്ലാറ്റ്‌ഫോം പ്രയോജനപ്പെടുത്തുന്ന ബ്രാന്‍ഡുകളില്‍ നിന്ന് നേരിട്ടാണ് കഥ ആഡ്സിന് വരുമാനം ലഭിക്കുന്നത്. കഥ ആഡ്‌സ് 40ലധികം വന്‍ ബ്രാന്‍ഡുകളുമായി സഹകരിക്കുന്നുണ്ട്. പ്രൊഡക്ട് ലോഞ്ചുകള്‍, ഷോറൂം ലോഞ്ചുകള്‍, സെയില്‍സ് ഓഫറുകള്‍, സിനിമ പ്രമോഷന്‍, ഇവന്റ് പ്രൊമോഷന്‍ തുടങ്ങി എല്ലാത്തരം പരസ്യങ്ങളും ഈ പ്ലാറ്റ്‌ഫോം വഴി നല്‍കാനാകും.
ഏഥര്‍, ഡബിള്‍ ഹോഴ്‌സ്, എന്‍ട്രി, കല്യാണ്‍ സില്‍ക്ക്‌സ്, മലബാര്‍ ഗോള്‍ഡ്, നിസാന്‍, ഓക്‌സിജന്‍ ഡിജിറ്റല്‍, മുത്തൂറ്റ് ഫിനാന്‍സ്, സാന്റമോണിക്ക, വിവോ, വണ്ടര്‍ലാ ഹോളിഡേയ്‌സ് തുടങ്ങിയ നിരവധി കമ്പനികള്‍ കഥ ആഡ്‌സിന് ഉപയോക്താക്കളായുണ്ട്. ഇതുകൂടാതെ വിവിധ ഇവന്റുകളുടെയും സിനിമകളുടെയും പ്രമോഷനുകളിലും ഭാഗമായിട്ടുണ്ട്. പ്രേക്ഷകപ്രീതി നേടി മുന്നേറുന്ന മഞ്ഞുമ്മല്‍ ബോയ്‌സ്, വോയിസ് ഓഫ് സത്യനാഥന്‍ തുടങ്ങിയ സിനിമകളുടെ പ്രൊമോഷനിലും കഥ ഭാഗമായിട്ടുണ്ട്.
വാര്‍ത്താ ആപ്പിലൂടെ തുടക്കം
മലയാളം ന്യൂസ് ആപ്പ് ആയിരുന്നു ഇവരുടെ ആദ്യ സംരംഭം. നിര്‍മിതബുദ്ധിയെ (അൃശേളശരശമഹ കിലേഹഹശഴലിരല/അക) പ്രയോജനപ്പെടുത്തിക്കൊണ്ട് പ്രാദേശിക വാര്‍ത്തകളാണ് ഇതുവഴി നല്‍കിയിരുന്നത്. വാര്‍ത്തകള്‍ വായിച്ച് കേള്‍പ്പിക്കുന്ന ഈ ആപ്പ് പ്ലേ സ്റ്റോറിലെ ഏറ്റവും റേറ്റിംഗുള്ള മലയാളത്തിലെ ആപ്പുകളിലൊന്നായിരുന്നു.
പിന്നീടാണ് കഥ ആഡ്‌സ് വഴി അഡ്വര്‍ട്ടൈസിംഗ് രംഗത്തേക്ക് ചുവടുവെച്ചത്. വ്യക്തിഗതവും ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്നതുമായ രീതിയില്‍ പരസ്യങ്ങളെ ആളുകളിലേക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യം.
ടിവിയിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയുമുള്ള മാസ് മീഡിയ ക്യാമ്പെയ്‌നുകളേക്കാള്‍ വ്യക്തിഗതവും കമ്മ്യൂണിറ്റി അധിഷ്ഠിതവുമായ രീതിയിലുള്ള പരസ്യരീതികളായിരിക്കും ഭാവിയില്‍ വിജയകരമാകുക എന്നതിരിച്ചറിവാണ്് ഈ മേഖലയിലേക്ക് കടക്കാന്‍ കാരണമെന്ന് ഹര്‍ഷ് പറയുന്നു.
ഓരോ ഉപഭോക്താവും ബ്രാന്‍ഡിന്റെ വക്താവായിമാറുകയാണ്. അതുകൊണ്ട് തന്നെ വിശ്വാസ്യത കൂടുകയും ചെയ്യും. കൂട്ടുകാര്‍, കുടുംബം എന്നിവരിലേക്കൊക്കെ കടന്നുചെല്ലാന്‍ ഇതുവഴി സാധിക്കും. ബ്രാന്‍ഡുകളെ അവരുടെ യഥാര്‍ത്ഥ ഉപഭോക്താവിന്റെ അടുത്തേക്ക് എത്തിക്കുകയും അതുവഴി ഉപയോക്താക്കളെ മികച്ച തിരഞ്ഞെടുപ്പുകള്‍ക്ക് സഹായിക്കുകയുമാണ് കഥ ആഡ്‌സിന്റെ ലക്ഷ്യം. നിലവില്‍ കേരളത്തില്‍ മാത്രമാണ് പ്രവര്‍ത്തനം. അധികം വൈകാതെ തമിഴ്‌നാട്ടിലേക്കും 2025ഓടെ കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ പദ്ധതിയുണ്ടെന്ന് ഇവര്‍ പറയുന്നു. കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കഥ ആഡ്‌സിന് കേരള സര്‍ക്കാരിന്റെ 2023ലെ ഇന്നൊവേഷന്‍ ഗ്രാന്റും സ്റ്റാര്‍ട്ടപ്പ് ഇന്ത്യ സീഡ് ഫണ്ടും ലഭിച്ചിട്ടുണ്ട്.
Next Story