Begin typing your search above and press return to search.
ക്രീപ ഗ്രീന്‍പവര്‍ എക്‌സ്‌പോ നവംബര്‍ 10 മുതല്‍
റിന്യൂവബിള്‍ എനര്‍ജി എന്റര്‍പ്രണേഴ്സ് ആന്‍ഡ് പ്രൊമോട്ടേഴ്സ് അസോസിയേഷന്റെ (KREEPA) ഈ വര്‍ഷത്തെ ഗ്രീന്‍ എനര്‍ജി ഇ- മൊബിലിറ്റി എക്‌സ്‌പ്പോ ആന്‍ഡ് ടെക്‌നോളജി കോണ്‍ഫറന്‍സസ് 2022 നവംബര്‍ 10 മുതല്‍ 12 വരെ നടക്കും. ബോള്‍ഗാട്ടി പാലസില്‍ വച്ച് നടക്കുന്ന എക്‌സ്‌പോയുടെ ഉദ്ഘാടനം വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി നിര്‍വഹിക്കും.ക്രീപ എക്‌സ്‌പോയുടെ അഞ്ചാമത് എഡീഷനാണ് ഇത്തവണ നടക്കുന്നത്.
വിശിഷ്ടാതിഥിയായി ഹൈബി ഈഡന്‍ എംപി പങ്കെടുക്കും. കൂടാതെ കെഎന്‍ ഉണ്ണികൃഷ്ണന്‍ എംഎല്‍എ, ഡോ. ആര്‍ ഹരികുമാര്‍ ( ഇ എം സി ഡയറക്ടര്‍), എന്നിവര്‍ ആശംസ അര്‍പ്പിക്കും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന എക്‌സ്‌പോയില്‍ കേരളത്തിലും, അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും കൊമേഴ്ഷ്യല്‍ ഇന്‍ഡസ്ട്രിയല്‍ ഗാര്‍ഹിക, വാണിജ്യ, വ്യാവസായിക മേഖലകളില്‍ നിന്നുള്ളവര്‍ പങ്കെടുക്കും.
Next Story