Begin typing your search above and press return to search.
എല്‍.ജി.ബി.ടി.ക്യു വ്യക്തികള്‍ക്കും ഇനി ജോയിന്റ് അക്കൗണ്ട് തുടങ്ങാം, നോമിനിയായും പേര് ചേര്‍ക്കാം
എല്‍.ജി.ബി.ടി സമൂഹത്തിന് ആശ്വാസകരമായ വാര്‍ത്തയുമായി കേന്ദ്ര സര്‍ക്കാര്‍. ഇനി മുതല്‍ ജോയിന്റ് ബാങ്ക് അക്കൗണ്ട് തുറക്കുന്നതിന് എല്‍.ജി.ബി.ടി വ്യക്തികള്‍ക്ക് നിയന്ത്രണമില്ലെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. മാത്രമല്ല ഇണയായി കണക്കാക്കുന്ന വ്യക്തിയെ നോമിനിയായി ചേര്‍ക്കാനുമാകും.
2023 ഒക്ടോബര്‍ 17ന് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിനെ തുടര്‍ന്നാണ് നിയന്ത്രണം ഒഴിവാക്കിയത്. എല്ലാ വാണിജ്യ ബാങ്കുകള്‍ക്കും ഓഗസ്റ്റ് 21ന് റിസര്‍വ് ബാങ്ക് ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനും വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും അപേക്ഷ ഫോമുകളില്‍ 'മൂന്നാം ലിംഗം' എന്ന കോളം കൂടി ഉള്‍പ്പെടുത്താന്‍ ആര്‍.ബി.ഐ 2015ല്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പല ബാങ്കുകളും ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കായി പ്രത്യേകം സേവനങ്ങള്‍ അവതരിപ്പിച്ചിരുന്നു. കേരളം ആസ്ഥാനമായ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് 'റെയിന്‍ബോ സേവിംഗ്‌സ് അക്കൗണ്ട്' എന്ന പ്രത്യേക അക്കൗണ്ടാണ് അവതരിപ്പിച്ചത്.
Next Story
Videos