ലിനന്‍വോഗ് ല ക്ലാസ് കേരളത്തിലേക്ക്

പ്രീമിയം ലിനന്‍ ഫാബ്രിക് ബ്രാന്‍ഡായ ലിനന്‍ വോഗ് ല ക്ലാസ് കൊച്ചിയിലെ ആദ്യ സ്‌റ്റോര്‍ നാളെ കൊച്ചിയില്‍ തുറക്കും. ബോംബെ റയോണ്‍ ഫാഷന്‍സ് ലിമിറ്റഡിന്റെ ഫഌഗ്ഷിപ്പ് ബ്രാന്‍ഡാണ് ലിനന്‍വോഗ് ല ക്ലാസ്.
ഫാബ്രിക്, ഗാര്‍മെന്റ്‌സ് നിര്‍മാണ മേഖലയില്‍ പ്രമുഖരായ ബോംബെ റയോണ്‍ ഫാഷന്‍സ് ലിമിറ്റഡ്, രാജ്യത്തെ ഏറ്റവും വലുതും സാങ്കേതിക വിദ്യയില്‍ മുന്‍നിരയില്‍ നില്‍ക്കുന്നതുമായ ടെക്‌സ്റ്റൈല്‍ മില്ലിന് ഉടമകളാണ്. രാജ്യത്തെ ഏറ്റവും വലിയ ഷര്‍ട്ട് നിര്‍മാതാക്കള്‍ കൂടിയാണിവര്‍. പ്രതിദിനം അഞ്ച് ലക്ഷം മീറ്റര്‍ ലിനന്‍ ഫേബ്രിക്‌സാണ് ഇവരുടെ നിര്‍മാണ ശേഷി.
ലിനന്‍വോഗ് ല ക്ലാസിന്റെ സ്‌റ്റോറില്‍ യൂറോപ്യന്‍ ലിനന്‍, ഈജിപ്ഷ്യന്‍ ഗിസ ഫാബ്രിക്‌സ് എന്നിവ ലഭിക്കും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള വസ്ത്രങ്ങളുണ്ടാകും. കുരുവിത്തടം ഗ്രൂപ്പാണ് കൊച്ചിയിലെ ഫ്രാഞ്ചൈസി ഉടമ.
കൊച്ചി അഞ്ചുമനയിലെ സ്റ്റോര്‍ ബോംബെ റയോണ്‍ ഫാഷന്‍സ് ലിമിറ്റഡിന്റെ ലിനന്‍ ആന്‍ഡ് ഗിസ ബിസിനസ് സി ഇ ഒ രബീന്ദ്ര മോഹനാണ് ഉദ്ഘാടനം ചെയ്യുന്നത്.