Begin typing your search above and press return to search.
മലേഷ്യ എയര്‍ലൈന്‍സ് വഴി തിരുവനന്തപുരത്തേക്ക് പറക്കാം, നവംബര്‍ മുതല്‍
ഇന്ത്യയില്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ നടത്തുന്നതിന്റെ ഭാഗമായി മലേഷ്യ എയര്‍ലൈന്‍സ് തിരുവനന്തപുരം, അമൃതസര്‍, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്ക് നവംബറില്‍ പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നു. തിരുവനന്തപുരം-ക്വാലാലംപൂര്‍ റൂട്ടില്‍ നവംബര്‍ 9ന് സര്‍വീസ് തുടങ്ങും.
ബോയിങ് 737-800 എന്‍.ജി വിമാനങ്ങളാണ് പുതിയ സര്‍വീസിന് ഉപയോഗിക്കുന്നത്. 160 യാത്രക്കാരെ കൊണ്ടുപോകാനുള്ള ശേഷി ഉണ്ട്. 16 ബിസിനസ് ക്ലാസ്, 144 ഇക്കോണമി സീറ്റുകളാണ് വിമാനത്തിലുള്ളത്.
നാല് മണിക്കൂറിൽ എത്താം
ക്വാലാലംപൂറില്‍ നിന്ന് തിരുവനന്തപുരത്തേക്ക് നേരിട്ടുള്ള ഫ്ളൈറ്റുകള്‍ക്ക് 8,755 രൂപ മുതലാണ് ഇക്കോണമി നിരക്ക്. ബിസിനസ് ക്ലാസ് നിരക്ക് 21720.48 രൂപ മുതലാണ്. ക്വാലാലംപൂരില്‍ നിന്ന് രാത്രി 9.30ന് പുറപ്പെട്ട് 4 മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് എത്തും.
കൊളോമ്പോ വഴിയുള്ള സര്‍വീസ് വ്യാഴം, തിങ്കള്‍ ദിവസങ്ങളില്‍ ക്വാലാലംപൂരില്‍ നിന്ന് രാത്രി 10.25ന് പുറപ്പെട്ട് അടുത്ത ദിവസം 9.20ന് തിരുവനന്തപുരത്ത് എത്തിച്ചേരും. ഇതില്‍ ഇക്കോണമി നിരക്ക് 2,525.24 രൂപ. ബിസിനസ് ക്ലാസ് നിരക്ക് 77,469 രൂപ. ലഭ്യത, സീസണ്‍ എന്നിവ അനുസരിച്ച് ടിക്കറ്റ് നിരക്കുകള്‍ മാറ്റം ഉണ്ടാകും.
തിരുവനന്തപുരം-ക്വാലാലംപൂര്‍ റൂട്ടില്‍ നേരിട്ടുള്ള സര്‍വീസിന് ഇക്കോണമി നിരക്ക് 8,994 രൂപ, ബിസിനസ് ക്ലാസിന് 26,509 രൂപ മുതല്‍. രാത്രി 12 മണിക്ക് പുറപ്പെട്ട് രാവിലെ 6.45ന് ക്വാലാലംപൂരില്‍ എത്തും. രാവിലെ 6 മണിക്ക് പുറപ്പെട്ട് ഡല്‍ഹി വഴി രാത്രി 9.20ന് ക്വാലാലംപൂരില്‍ എത്തുന്നതാണ് മറ്റൊരു സര്‍വീസ്. ഇക്കോണമി നിരക്ക് 55, 995 രൂപ.
നിലവില്‍ കൊച്ചി, ന്യൂഡല്‍ഹി, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ എന്നി നഗരങ്ങളിലേക്ക് നേരിട്ടുള്ള സര്‍വീസ് നടത്തുന്നുണ്ട്.
നിലവില്‍ ഇന്ത്യയിലേക്കുള്ള മലേഷ്യ എയര്‍ലൈന്‍സ് വിമാനങ്ങള്‍ 81% ശേഷിയിലാണ് പ്രവര്‍ത്തിക്കുന്നത്. അമൃത്സറില്‍ നിന്ന് നവംബര്‍ 8 മുതലും അഹമ്മദാബാദില്‍ നിന്ന് ഡിസംബര്‍ ഒന്നു മുതലും സര്‍വീസ് ആരംഭിക്കും.
Next Story