വായ്പകളില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ; ലാഭത്തില്‍ 62 ശതമാനം വര്‍ധന
മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിനു കീഴിലുള്ള മുത്തൂറ്റ് ഫിന്‍കോര്‍പ്പ് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ വിതരണം ചെയ്ത വായ്പകള്‍ 18.60 ശതമാനം വളര്‍ച്ചയോടെ ആകെ 61,703.26 കോടി രൂപയെന്ന എക്കാലത്തേയും എക്കാലത്തെയും ഉയരത്തിലെത്തി. ആദ്യമായാണ് വായ്പകള്‍ 50,000 കോടി രൂപയെന്ന നാഴികക്കല്ല് പിന്നിടുന്നത്.
ഉപസ്ഥാപനങ്ങളെ ഒഴിവാക്കിയുള്ള ലാഭവും ആസ്തിയും
തുടര്‍ച്ചയായി പുതുമകള്‍ അവതരിപ്പിച്ചത് ഉപഭോക്തൃനിര വിപുലമാക്കാന്‍ സഹായിച്ചതായും 2024-2025 സാമ്പത്തിക വര്‍ഷത്തിലും കൂടുതല്‍ മികവുറ്റ സേവനങ്ങള്‍ ഉറപ്പാക്കുമെന്നും മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡ് ചെയര്‍മാന്‍ തോമസ് ജോണ്‍ മുത്തൂറ്റ് പറഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 50,000 കോടി രൂപയുടെ വായ്പാ വിതരണമെന്ന നാഴികക്കല്ല് പിന്നിട്ടതായും റീട്ടെയില്‍ സേവനദാതാവ് എന്ന നില തങ്ങള്‍ തുടരുമെന്നും ശാഖകളില്‍ 78 ശതമാനവും മെട്രോ ഇതരമേഖലകളിലാണെന്നും മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡ് സി.ഇ.ഒ ഷാജി വര്‍ഗീസ് പറഞ്ഞു.