റെയില്‍വേയുടെ ഓണസമ്മാനം : 15 ട്രെയിനുകള്‍ക്ക് കേരളത്തില്‍ പുതിയ സ്റ്റോപ്പ്

മലയാളികള്‍ക്ക് ഓണ സമ്മാനമായി കേരളത്തില്‍ 15 ട്രെയിനുകള്‍ക്ക് പുതുതായി സ്റ്റോപ്പുകള്‍ അനുവദിച്ച് റെയില്‍വേ. മലബാറിലെ ഒന്‍പത് സ്റ്റേഷനുകളില്‍ ഉള്‍പ്പെടെയാണ് പുതുതായി വണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചത്. പരീക്ഷണാടിസ്ഥാനത്തില്‍ ഓഗസ്റ്റ് 15 മുതല്‍ ഈ ട്രെയിനുകള്‍ പുതിയ സ്റ്റോപ്പില്‍ നിറുത്തിത്തുടങ്ങും.

മലബാറിലെ സ്റ്റോപ്പുകള്‍
തിരുവനന്തപുരം-മംഗളൂരു മാവേലി എക്‌സ്പ്രസിന് (16604) തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചു. പുലര്‍ച്ചെ 2.43നാണ് ട്രെയിന്‍ ഇവിടെയെത്തുക. ഓഗസ്റ്റ് 18 മുതലാണ് വണ്ടി ഇവിടെ നിര്‍ത്തുക.
മലബാര്‍ എക്‌സ്പ്രസ് (16629/16630) ഓഗസ്റ്റ് 16 മുതല്‍ ചാലക്കുടി, കുറ്റിപ്പുറം
സ്റ്റേഷനുകളിലും
.
തിരുവനന്തപുരം- മംഗളൂരു തിരുവനന്തപുരം എക്‌സ്പ്രസ് (16347/16348) ഓഗസ്റ്റ് 15 മുതല്‍ ഏഴിമലയില്‍ .
ണ്ട് ര്‍ഘദൂര ട്രെയിനുകള്‍ക്ക് കാസര്‍ഗോഡ് സ്‌റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
ദാദര്‍-തിരുനെല്‍വേലി-ദാദര്‍ ഹംസഫര്‍ (22629/22630) 16 മുതല്‍ തിരുനാവായ, എറണാകുളം-കായംകുളം- എറണാകുളം (16309/16310) മാവേലിക്കര, തൃപ്പൂണിത്തുറ സ്റ്റേഷനുകളില്‍ 17 മുതല്‍ നിര്‍ത്തും.
ഏറനാട് എക്‌സ്പ്രസ് (16605/16606) പഴയങ്ങാടിയില്‍ 15 മുതല്‍ നിര്‍ത്തും.
മറ്റ് ട്രെയിനുകളും നിര്‍ത്തുന്ന തീയതിയും
* കണ്ണൂര്‍ -യശ്വന്ത്പൂര്‍ കണ്ണൂര്‍ (16528/16527) ഓഗസ്റ്റ് 15 മുതല്‍ പരപ്പനങ്ങാടിയില്‍.
* ഷൊര്‍ണൂര്‍-കണ്ണൂര്‍-ഷൊര്‍ണൂര്‍ മെമു (06023/06024) 16 മുതല്‍ തിരുനാവായില്‍.
* ചെന്നൈ- എഗ്മോര്‍-ഗുരുവായൂര്‍-ചെന്നൈ (16127/16128) ഓഗസ്റ്റ് 18 മുതല്‍ ചേര്‍ത്തലയില്‍.
* എറണാകുളം- കായംകുളം- എറണാകുളം (16309/16310) പാസഞ്ചര്‍ ട്രെയിന്‍ മാവേലിക്കര, തൃപ്പൂണിത്തുറ സ്റ്റേഷനുകളില്‍ 17 മുതല്‍.
* പുനലൂര്‍, ഗുരുവായൂര്‍-പുനലൂര്‍ (16327/16328) കുരിയില്‍ 16 മുതല്‍.
* മധുര-പുനലൂര്‍-മധുര എക്‌സ്പ്രസ് (16729/16730) കുരി 18 മുതല്‍.
* ഹാത്തിയ-എറണാകുളം-ഹാത്തിയ എക്‌സ്പ്രസ് (22837/22838) തൃശൂരില്‍ 14 മുതല്‍
* തിരുനെല്‍വേലി- പാലക്കാട്- തിരുനെല്‍വേലി (16791/16792) അങ്കമാലിയില്‍ 18 മുതല്‍.
* കൊച്ചുവേളി-നിലമ്പൂര്‍-കൊച്ചുവേളി (16349/16350) ആലുവയില്‍ 15 മുതല്‍.
Related Articles
Next Story
Videos
Share it