കേരളത്തിന്റെ സ്വന്തം കെ-അരി സപ്ലൈകോയില്‍; പക്ഷേ വാങ്ങാന്‍ ഇനിയും കാത്തിരിക്കണം!

കേന്ദ്രത്തിന്റെ ഭാരത് റൈസിനെ കടത്തിവെട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ വിപണിയിലിറക്കുന്ന കെ റൈസിന്റെ വില്‍പ്പന ഇന്ന് ആരംഭിക്കും. ഉച്ചയ്ക്ക് 12ന് തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ശബരി കെ-റൈസ് എന്ന ബ്രാന്‍ഡില്‍ സപ്ലൈകോ സ്‌റ്റോറുകള്‍ വഴിയാണ് അരി വിതരണം ചെയ്യുന്നത്.

ജയ അരി കിലോയ്ക്ക് 29 രൂപയ്ക്കും മട്ട, കുറുവ ഇനങ്ങളിലെ അരി കിലോയ്ക്ക് 30 രൂപ നിരക്കിലും വിതരണം ചെയ്യും. ഓരോ പ്രദേശങ്ങളെ അടിസ്ഥാനമാക്കിയാകും വിവിധ ഇനം അരിവിതരണം ചെയ്യുക. ഓരോ റേഷന്‍ കാര്‍ഡിനും ഒരു മാസം അഞ്ച് കിലോ വീതം അരി നല്‍കാനാണ് തീരുമാനം.
നിലവില്‍ സപ്ലൈകോയുടെ ഏതാനും ഔട്ട്‌ലെറ്റുകളില്‍ മാത്രമാണ് ശബരി അരി എത്തിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ഉദ്ഘാടനം കഴിഞ്ഞാലും ഇന്ന് മുതല്‍ എല്ലായിടത്തും അരി ലഭിച്ചു തുടങ്ങില്ല. നിലവില്‍ ലഭ്യമാക്കിയിട്ടുള്ള ഔട്ട്‌ലെറ്റുകളിലും കുറച്ചു ദിവസത്തേക്ക് വിതരണം ചെയ്യാനുള്ളതേ ഉള്ളൂവെന്ന് ജീവനക്കാര്‍ പറയുന്നു.
സബ്‌സിഡി സാധനങ്ങളില്ല
ഓണത്തിന് ശേഷം ഇതുവരെയും സബ്‌സിഡി സാധനങ്ങള്‍ പൂര്‍ണമായും സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ എത്തിച്ചിട്ടില്ല. പല ട്ട്‌ലെറ്റുകളിലും മൂന്നോ നാലോ സബ്‌സിഡി ഉത്പന്നങ്ങള്‍ മാത്രമാണ് ലഭിക്കുന്നത്. നിലവില്‍ സബ്‌സിഡി നിരക്കില്‍ നല്‍കുന്ന 10 കിലോ അരിയില്‍ അഞ്ച് കിലോയാണ് കെ-റൈസ് ആയി നല്‍കുന്നത്.

Related Articles

Next Story

Videos

Share it