പാലക്കാടന്‍ വാട്ടര്‍ പ്രൂഫിംഗ് കമ്പനിയെ ഏറ്റെടുത്ത് ഫ്രഞ്ച് കണ്‍സ്ട്രക്ഷന്‍ ഭീമന്‍

പാലക്കാട് കഞ്ചിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, വാട്ടര്‍ പ്രൂഫിംഗ് ഉത്പന്ന നിര്‍മാതാക്കളായ, മെന്‍കോള്‍ ഇന്‍ഡസ്ട്രീസിനെ (menkol industries) ഫ്രഞ്ച് കണ്‍സ്ട്രക്ഷന്‍ കമ്പനിയായ സെന്റ് ഗോബൈന്‍ (Saint Gobain) ഏറ്റെടുത്തു. കമ്പനിയുടെ പ്രവര്‍ത്തനം ഇന്ത്യന്‍ വിപണിയിലെ പ്രവർത്തനം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
തറനിരപ്പിന് താഴെ കെട്ടിട നിര്‍മാണം നടത്തുമ്പോള്‍ വാട്ടര്‍ പ്രൂഫിംഗ് ചെയ്ത് കെട്ടിടത്തിന്റെ സുരക്ഷയുറപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി ഉപയോഗിക്കുന്ന നിര്‍മാണ വസ്തുക്കളിലൊന്നായ ഹൈ ഡെന്‍സിറ്റി പോളി എത്തിലിന്‍ (HDPE) മെമ്പ്രൈന്‍ നിര്‍മിക്കുന്ന ഇന്ത്യയിലെ ആദ്യത്തേതും ഏറ്റവും വലുതുമായ ഫാക്ടറിയാണ് മെന്‍കോളിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇന്ത്യയിലെ പ്രവര്‍ത്തനം കൂടുത
ല്‍ പ്രദേശങ്ങളിലേക്ക്
വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് മെന്‍കോളിന്റെ കഞ്ചിക്കോടത്തെ ഫാക്ടറിയില്‍ സെന്റ് ഗോബൈന്‍ എത്തുന്നത്. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മെന്‍കോളിനെ ഏറ്റെടുത്തു. എന്നാല്‍ എത്ര രൂപയ്ക്കാണ് ഇരുകമ്പനികളും ധാരണയിലെത്തിയതെന്ന കാര്യത്തില്‍ വ്യക്തതയില്ല.
അതേസമയം, സെന്റ് ഗോബൈന്‍ പോലൊരു ലോകോത്തര കമ്പനി മെന്‍കോളിനെ ഏറ്റെടുക്കാന്‍ തയ്യാറായത് സംരംഭകനെന്ന നിലയില്‍ ആത്മവിശ്വാസം വര്‍ധിപ്പിച്ചെന്ന് കമ്പനി മാനേജിംഗ് ഡയറക്ടറായ സുധീഷ് സുബ്രമണ്യന്‍ ധനം ഓണ്‍ലൈനോട് പ്രതികരിച്ചു. മെന്‍കോളിനെ ഏറ്റെടുത്തത് വാട്ടര്‍ പ്രൂഫിംഗ് രംഗത്തെ ഇന്ത്യയിലെ മുന്‍നിര കമ്പനിയാവാന്‍ തങ്ങളെ സഹായിക്കുമെന്ന് സെന്റ് ഗോബൈന്‍ നേരത്തെ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു.

Related Articles

Next Story

Videos

Share it