ഒരുങ്ങി, രാജ്യാന്തര നിലവാരത്തിലുള്ള ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ് കോംപ്ലക്‌സ്
കേരള സ്റ്റാര്‍ട്ടപ് മിഷന് കീഴിലുള്ള കൊച്ചിയിലെ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ് കോംപ്ലക്‌സിന്റെ ഔദ്യോഗിക ഉദ്ഘാടനം 2019 ജനുവരി 13-ാം തീയതി മുഖ്യമന്ത്രി നിര്‍വഹിക്കും. അന്തര്‍ദേശീയ നിലവാരത്തില്‍ കൊച്ചിയിലെ കളമശ്ശേരി ഹൈടെക് പാര്‍ക്കിലെ 13.2 ഏക്കര്‍ സ്ഥലത്താണ് കടഇ നിര്‍മിച്ചിരിക്കുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആവശ്യമായ വിവിധ സാങ്കേതിക മേഖലകള്‍ ഉള്‍പ്പെടെയുള്ളവ ഒരു കുടക്കീഴിനുള്ളില്‍ കൊണ്ടുവരാന്‍ ഉതകുന്ന ഒരു ഗ്ലോബല്‍ ഇന്നവേഷന്‍ ഇന്‍കുബേറ്റര്‍ ഹബ്ബാണിത്. വ്യത്യസ്ത മേഖലകളിലെ ഇന്‍കുബേറ്ററുകള്‍ ഇവിടെയുള്ളതിനാല്‍ രാജ്യത്താദ്യമായി അടിസ്ഥാനസൗകര്യങ്ങളുടെയും അറിവിന്റെയും പരസ്പര വിനിയോഗത്തിന് വഴിതുറന്നുകൊണ്ടുള്ള പുതിയൊരു സ്റ്റാര്‍ട്ടപ് സംസ്‌ക്കാരത്തിന് ISC വഴിയൊരുക്കുന്നതാണ്.
നൂതന ഇന്‍കുബേറ്ററുകളും ആക്‌സിലറേറ്ററുകളും
സ്വകാര്യ പങ്കാളികളുടെ സാമ്പത്തിക സഹായത്തോടെ വ്യത്യസ്ത മേഖലകളില്‍ ഗവേഷണത്തിനുള്ള സൗകര്യങ്ങള്‍ ISCയില്‍ ഉള്ളതിനാല്‍ ഇന്നവേഷനില്‍ അതിശക്തമായൊരു മുന്നേറ്റമാണ് ഇനി കേരളത്തിലുണ്ടാകാന്‍ പോകുന്നത്. ഏഞ്ചല്‍ ഇന്‍വെസ്റ്റേഴ്‌സിന് പുറമേ നിക്ഷേപകര്‍ക്കും ISCയില്‍ പ്രത്യേക സ്ഥലം ലഭ്യമാക്കും.
ബയോനെസ്റ്റ്, ഇലക്ട്രോണിക്‌സ് ഇന്‍കുബേറ്റര്‍ എന്നിവക്ക് പുറമേ രാജ്യാന്തര പ്രശസ്തി നേടിയ ആക്‌സിലറേറ്ററുകളും കടഇയില്‍ സാന്നിധ്യമുറപ്പിച്ചിട്ടുണ്ട്.
ബയോനെസ്റ്റ്: ബയോടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നൂതന ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതിനായി 25000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ അടിസ്ഥാന സൗകര്യങ്ങളും ലാബും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി (RGCB) നോളഡ്ജ് പാര്‍ട്ട്ണറായിട്ടുള്ള ഈ ഇന്‍കുബേറ്ററില്‍ 4 സ്റ്റാര്‍ട്ടപ് സംരംഭങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
മേക്കര്‍ വില്ലേജ്: IIITMKയുടെ സഹകരണത്തോടെയാണിത് സ്ഥാപിച്ചിരിക്കുന്നത്. കോ-വര്‍ക്ക് സ്‌പെയ്‌സിന് പുറമേ പ്രൊട്ടോടൈപ്പിംഗ്, റോബോട്ടിക്‌സ്, ഫാബ്രിക്കേഷന്‍ ലാബുകളുണ്ട്. അടിസ്ഥാന സൗകര്യങ്ങളായ വെയറബിള്‍ ലാബിന് പുറമേ ഇന്റര്‍നെറ്റ് ഓഫ് തിംങ്‌സ് ഇന്നവേഷന്‍ സെന്റര്‍, റോബോട്ടിക്‌സ് ഇന്നവേഷന്‍ സെന്റര്‍, മൈക്രോകണ്‍ട്രോളര്‍ & മൈക്രോ പ്രോസസര്‍ ഇന്നവേഷന്‍ സെന്റര്‍ എന്നിവയൊക്കെ ഉള്‍ക്കൊള്ളുന്ന ഡു ഇറ്റ് യുവര്‍സെല്‍ഫ് ഇന്നവേഷന്‍ സെന്ററും ഇവിടെയുണ്ട്.
ബ്രിക്ക് (BRIC): കാന്‍സര്‍ ചികിത്സയുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്കായുള്ള ഇന്‍കുബേറ്ററാണിത്. കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍, അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് ഇലിനോയ് എന്നിവയാണ് ഇതിന്റെ ഗവേഷണ പങ്കാളികള്‍.
BRINC: ഹാര്‍ഡ്‌വെയര്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വേണ്ടിയുള്ള ഇന്ത്യയിലെ ആദ്യത്തെ രാജ്യാന്തര ആക്‌സിലറേറ്ററാണിത്.
യൂണിറ്റി (UNITY): രാജ്യാന്തര തലത്തില്‍ ശ്രദ്ധേയമായ മറ്റൊരു ആക്‌സിലറേറ്ററായ യൂണിറ്റി അവരുടെ പ്രോഗ്രാമുകള്‍ ISCയില്‍ നടത്തുന്നതാണ്. MIT FAB LAB ഉണ്ടെന്നത് ISCയുടെ മറ്റൊരു മികവ്. ഏകദേശം 3 ലക്ഷം ചതുശ്ര അടി സ്ഥലമാണ് സ്റ്റാര്‍ട്ടപ്മിഷന്‍ കടഇയില്‍ വികസിപ്പിച്ചിരിക്കുന്നത്. ബില്‍റ്റ്-അപ് സ്റ്റാര്‍ട്ടപ് മോഡ്യൂള്‍സ്, ഡിസൈന്‍ സ്റ്റുഡിയോസ്, ആര്‍&ഡി ലാബ് സൗകര്യങ്ങള്‍, കൊമേഴ്‌സ്യല്‍ ഓഫീസ് സ്‌പെയ്‌സ്, ഫുഡ് കോര്‍ട്ട് തുടങ്ങിയവയാണ് ഇതിലെ അനുബന്ധ സൗകര്യങ്ങള്‍. കൂടാതെ Voltaire, IBMM, CERA തുടങ്ങിയ നിരവധി മള്‍ട്ടിനാഷണല്‍ കമ്പനികള്‍ ഇവിടെ സെന്റേഴ്‌സ് ഓഫ് എക്‌സലന്‍സ് ആരംഭിക്കുന്നതാണ്.