Begin typing your search above and press return to search.
വില്‍പ്പന സമ്മര്‍ദ്ദത്തിലും മുന്നോട്ട് വിപണി; മാരുതി കുതിക്കുന്നു, മഹാനഗര്‍ ഗ്യാസിനും മുന്നേറ്റം
ചെറിയ നേട്ടത്തില്‍ വ്യാപാരമാരംഭിച്ച വിപണി പിന്നീടു കൂടുതല്‍ കയറി. ബാങ്ക് നിഫ്റ്റി തുടക്കത്തില്‍ താഴ്ന്നെങ്കിലും പിന്നീടു കയറ്റത്തിലായി. വില്പന സമ്മര്‍ദം മൂലം കയറ്റത്തിനിടയില്‍ താഴോട്ടു നീക്കവും ഉണ്ട്.
സി.എന്‍.ജിക്കും പി.എന്‍.ജിക്കും വില കൂട്ടിയതിനെ തുടര്‍ന്ന് മഹാനഗര്‍ ഗ്യാസ് ഓഹരി മൂന്നു ശതമാനം ഉയര്‍ന്നു. വൈദ്യുതിനിരക്കു വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് സി.ഇ.എസ്.സി ഓഹരി അഞ്ചര ശതമാനം നേട്ടം ഉണ്ടാക്കി.
സിറ്റി സെക്യൂരിറ്റീസ് വാങ്ങല്‍ ശിപാര്‍ശ നല്‍കിയതിനെ തുടര്‍ന്ന് അഫ്ളെ ഇന്‍ഡസ്ട്രീസ് ഓഹരി ആറു ശതമാനം കയറി.
പിസി ജ്വല്ലര്‍ ഓഹരി ഇന്നു രാവിലെ 10 ശതമാനം നേട്ടത്തിലാണ്. കടത്തിന്റെ കുടിശിക തീര്‍ക്കാന്‍ വണ്‍ ടൈം സെറ്റില്‍മെന്റിനു പഞ്ചാബ് നാഷണല്‍ ബാങ്ക് അനുമതി നല്‍കിയതിനെ തുടര്‍ന്നാണിത്.
വിദേശ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ബ്ലാക്ക് റോക്ക് 18 ലക്ഷം ഓഹരികള്‍ വാങ്ങിയത് സ്വാന് എനര്‍ജിയെ അഞ്ചു ശതമാനം ഉയര്‍ത്തി.
മോട്ടിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍സിന്റെ വിലയിരുത്തലില്‍ മാരുതി സുസുകിയുടെ ഒന്നാംപാദ അറ്റാദായം 38 ശതമാനം വര്‍ധിച്ച് 3,400 കോടി രൂപയാകും. ഓഹരി ഇന്ന് നാലര ശതമാനം കയറി. ഹീറോ മോട്ടോ കോര്‍പ് ലാഭം 31.6 ശതമാനവും ബജാജ് ഓട്ടോ ലാഭം 20 ശതമാനവും വര്‍ധിക്കും എന്നാണ് മോട്ടിലാല്‍ ഓസ്വാള്‍ കണക്കാക്കുന്നത്.
ടാറ്റാ സ്റ്റീല്‍ ലാഭം 79.4 ശതമാനം കൂടുമെന്ന് മോട്ടിലാല്‍ ഓസ്വാള്‍ പറയുമ്പോള്‍ 118 ശതമാനം കുതിക്കുമെന്ന് കൊട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് പറയുന്നു.
ഡിവിസ് ലാബിന് 43.7 ശതമാനവും ഹിന്‍ഡാല്‍കോയ്ക്ക് 42.4 ശതമാനവും ലാഭവര്ധനയാണു മോട്ടിലാല്‍ ഓസ്വാള്‍ കാണുന്നത്. എച്ച്.ഡി.എഫ്.സി ബാങ്കിന് 24 ശതമാനം ലാഭവര്‍ധന പ്രതീക്ഷിക്കുന്നു.
അദാനി ഗ്രൂപ്പ് ഓഹരികള്‍ ഇന്നു നല്ല ഉയര്‍ച്ചയിലാണ്.
രൂപ, സ്വര്‍ണം, ക്രൂഡ്
രൂപ ഇന്നു രാവിലെ അല്പം നേട്ടം കാണിച്ചു. ഡോളര്‍ രണ്ടു പൈസ താണ് 83.48 രൂപയില്‍ ഓപ്പണ്‍ ചെയ്തു.
സ്വര്‍ണം ലോകവിപണിയില്‍ 2,364 ഡോളറിലാണ്. കേരളത്തില്‍ സ്വര്‍ണം പവന് 280 രൂപ കുറഞ്ഞ് 53,680 രൂപയായി.
ക്രൂഡ് ഓയില്‍ താഴ്ച തുടരുന്നു. ബ്രെന്റ് ഇനം 85.50 ഡോളര്‍ ആയി.
Next Story
Videos