Begin typing your search above and press return to search.
അവധിയും ആസ്വദിക്കാം, തൊഴിലുമെടുക്കാം; ഇന്ത്യയിലെ ആദ്യ തടാകതീര ടെക്നോപാര്‍ക്ക് കൊല്ലത്ത്
ടെക്നോപാര്‍ക്ക് ഫേസ്-5 കൊല്ലം ജില്ലയില്‍ അഷ്ടമുടി കായലിനോട് ചേര്‍ന്ന് പ്രവര്‍ത്തനം ആരംഭിച്ചു. ഇന്ത്യയിലെ ആദ്യത്തെ തടാകതീര ടെക്നോപാര്‍ക്ക് എന്ന പ്രത്യേകതയും ഈ കെട്ടിടത്തിനുണ്ട്. വര്‍ക്കേഷന്‍ (Workcation) ഹബ്ബായി പരിഗണിക്കാനുള്ള അനുമതിക്കായി കേന്ദ്ര വാണിജ്യ മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. 4.44 ഏക്കറില്‍ ഒരു ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലാണ് ലീഡ്-ഗോള്‍ഡ് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച കെട്ടിടം സ്ഥാപിച്ചിരിക്കുന്നത്. നിലവില്‍ രണ്ടു കമ്പനികള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
ഐ.ടി പ്രത്യേക സാമ്പത്തിക മേഖലയായതിനാല്‍ 100 ശതമാനം ഐ.ടി/ഐ.ടി.ഇ എസ് കമ്പനികള്‍ക്കാണ് ഇവിടെ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുന്നത്. 20,000 ചതുരശ്ര അടി വാം ഷെല്‍ (warm shell) രീതിയിലും 8, 25 ഇരിപ്പിടങ്ങള്‍ ഉള്ള 7 പ്ലഗ്ഗ് ആന്‍ഡ് പ്ലേ മൊഡ്യൂളുകളൂം സജ്ജമാക്കിയിട്ടുണ്ട് .
വികസന പ്രവര്‍ത്തനത്തിന്റെ ഭാഗമായി കളിസ്ഥലം, ആംഫി തീയേറ്റർ, ഗസ്റ്റ് ഹൗസ്, ലേഡീസ് ഹോസ്റ്റല്‍ എന്നിവ സജ്ജീകരിക്കുന്നുണ്ട്. കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡുമായി സഹകരിച്ച് വിനോദ സഞ്ചാര സൗകര്യങ്ങള്‍ ഒരുക്കാനും ടെക്നോപാര്‍ക്ക് ഉദ്ദേശിക്കുന്നു. ഹ്രസ്വ കാലത്തേക്ക് സ്ഥലം വാടകയ്ക്ക് എടുത്ത് ജോലിയും ഒഴിവു സമയങ്ങളില്‍ കായലിന്റെ ഭംഗി ആസ്വദിച്ച് പ്രവര്‍ത്തിക്കാനുള്ള സാഹചര്യം സംരംഭകര്‍ക്ക് നല്‍കുകയാണ് ലക്ഷ്യം.
Next Story