Begin typing your search above and press return to search.
ഫോറം മാളില്‍ പ്യുമ ഷോറൂം തുറന്ന് 'ടോപ്പ് ഇന്‍ ടൗണ്‍'
പാലക്കാട് ആസ്ഥാനമായ പ്രമുഖ ബിസിനസ് ഗ്രൂപ്പ് ആയ ടോപ്പ് ഇന്‍ ടൗണ്‍ കൊച്ചി ഫോറം മാളില്‍ പ്യുമയുടെ പുതിയ ഷോറും ആരംഭിച്ചു. ഗ്രൂപ്പ് ചെയര്‍മാനും എം.ഡിയുമായ പി.നടരാജന്‍ (രാജു), ഭാര്യ ശശികല, അസോസിയേറ്റ് ഡയറക്ടറും റീറ്റെയ്ല്‍ ഇന്ത്യ പാര്‍ട്ണര്‍ ഹെഡുമായ രാഹുല്‍ കപൂര്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
പ്യൂമയുടെ ഫ്രാഞ്ചൈസി ബിസിനസ് പങ്കാളികളായി 6 ഷോറൂമുകള്‍ ടോപ്പ് ഇന്‍ ടൗണ്‍ ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം ലുലു മാള്‍, കോട്ടയം വടവാതൂര്‍, പെരിന്തല്‍മണ്ണ, തിരുവനന്തപുരം വിമാനത്താവളം, കൊച്ചി ഫോറം മാള്‍ എന്നിവിടങ്ങളിലാണ് ഷോറൂമുകള്‍.
കാറ്ററിങ്ങ്, റെസ്റ്റോറന്റ്, ഇവന്റ് മാനേജ്‌മെന്റ്, ഇവന്റ് സെന്‍ര്‍ തുടങ്ങിയ മേഖലകളില്‍ ശ്രദ്ധ നേടിയിട്ടുള്ള സ്ഥാപനമാണ് ടോപ് ഇന്‍ ടൗണ്‍. ഒന്നര പതിറ്റാണ്ട് മുന്‍പ് വിതരണ രംഗത്തേക്ക് കടന്ന കമ്പനിയുടെ തുടക്കം നോക്കിയ ഫോണിന്റെ മൈക്രോ ഡിസ്ട്രിബ്യൂട്ടറായാണ്. നിലവില്‍ വിവോ, കാഡ്ബറി, ബ്രിട്ടാനിയ, യുണിലിവര്‍, ഹഗീസ്, കാവന്‍ കെയര്‍, ടോട്ടല്‍ ടൂള്‍സ് എന്നിവയുടെയും കേരളത്തിലെ പ്രധാന വിതരണക്കാരാണിപ്പോള്‍. റീട്ടെയിലിംഗ് വരെ വ്യാപിച്ച് കിടക്കുന്ന ടോപ്പ് ഇന്‍ ടൗണ്‍ ഗ്രൂപ്പിന് 500 കോടിയിലേറെ വാര്‍ഷിക വിറ്റുവരവുണ്ട്.
Next Story
Videos