ട്രക്ക് ഡ്രൈവര്‍മാരെയും ഉടമകളെയും പിഴിഞ്ഞ് പിരിക്കുന്നത് കോടികള്‍

രാജ്യത്തെ ട്രക്ക് ഡ്രൈവര്‍മാരില്‍നിന്നും ഫ്‌ളീറ്റ് ഉടമകളില്‍ നിന്നുമായി പ്രതിവര്‍ഷം 48,000 കോടി രൂപ ട്രാഫിക് - ഹൈവേ പോലീസുകാരിലേക്ക് കൈക്കൂലിയായി ഒഴുകുന്നുണ്ടെന്ന് അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ വ്യക്തമായി.10 പ്രധാന ഗതാഗത, ട്രാന്‍സിറ്റ് ഹബുകള്‍ കേന്ദ്രീകരിച്ചാണ് ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ സേവ് ലൈഫ് ഫൗണ്ടേഷന്‍ ഇതു സംബന്ധിച്ച പഠനം നടത്തിയത്.

അഖിലേന്ത്യാ

തലത്തില്‍ മൂന്നില്‍ രണ്ട് ഡ്രൈവര്‍മാരും (67%) ഓട്ടത്തിനിടെ ട്രാഫിക്

അല്ലെങ്കില്‍ ഹൈവേ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയതായി

സമ്മതിച്ചെന്ന് ഗതാഗത മന്ത്രി വി കെ സിംഗ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍

പറയുന്നു.ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്നതിന് കൈക്കൂലി നല്‍കിയതായി വലിയൊരു

വിഭാഗം ഡ്രൈവര്‍മാരും (47%) സമ്മതിച്ചതായി റിപ്പോര്‍ട്ട് വെളിപ്പെടുത്തി.

പഠനത്തില്‍

ഉള്‍പ്പെടുത്തിയ ട്രാന്‍സ്‌പോര്‍ട്ട് ഹബുകളില്‍ ഗുവാഹത്തിയിലാണ് അഴിമതി

ഏറ്റവും കൂടുതല്‍. അവിടെ 97.5% ഡ്രൈവര്‍മാരും കൈക്കൂലി നല്‍കിയെന്ന്

ഏറ്റുപറഞ്ഞു. തൊട്ടുപിന്നാലെയുണ്ട് ചെന്നൈ (89%)യും, ഡല്‍ഹിയും(84.4%).

സര്‍വേയ്ക്കു

തൊട്ടു മുമ്പായി നടത്തിയ യാത്രയ്ക്കിടെ 'ഏതെങ്കിലും വകുപ്പിലെ

ഉദ്യോഗസ്ഥര്‍ക്ക് ' കൈക്കൂലി നല്‍കിയതായി 82% പേരും സമ്മതിച്ചു. കൂടാതെ

മതാനുഷ്ഠാനങ്ങളുടെ പേരില്‍ പ്രാദേശിക സമിതികള്‍ അനൗപചാരിക

ചെക്ക്‌പോസ്റ്റുകള്‍ സൃഷ്ടിച്ച് പിരിവു നടത്തുന്നുമുണ്ട്. നാലിലൊന്ന്

ഡ്രൈവര്‍മാരും അവര്‍ക്ക് പണം നല്‍കിയതായി സമ്മതിച്ചു. മൊത്തത്തില്‍, ഒരു

യാത്രയ്ക്ക് ശരാശരി ഓരോരുത്തരും 1,257 രൂപയാണ് കൈക്കൂലി നല്‍കുന്നത്.

ആര്‍ടിഒ

ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുക്കുന്നത് ട്രക്കുകളുടെ കാര്യത്തില്‍

'അലിഖിത നിയമ'മാണ്. 44 ശതമാനം പേരും ഇത് സ്ഥിരീകരിച്ചു. ബെംഗളൂരുവില്‍ 94

ശതമാനം പേരും ഗുവാഹത്തിയില്‍ 93.4 ശതമാനം പേരും ഈ കൈക്കൂലി നല്‍കുന്നുണ്ട്.

ഡ്രൈവിംഗ്

ലൈസന്‍സ് പുതുക്കുന്നതിന് കൈക്കൂലി നല്‍കിയതായി വലിയൊരു വിഭാഗം

ഡ്രൈവര്‍മാരും (47%) സമ്മതിച്ചതായി റിപ്പോര്‍ട്ട് വെളിപ്പെടുത്തി.

മുംബൈയില്‍ നിന്നുള്ള 93 ശതമാനം ആളുകളും ഇക്കാര്യം സമ്മതിച്ചു. ഗുവാഹത്തി

(83%), ഡല്‍ഹി (78%) എന്നിവിടങ്ങളിലും സ്ഥിതി ഏകദേശം ഇങ്ങനെ തന്നെ.

ലൈസന്‍സ്

പുതുക്കുന്നതിന് ഒരു ഡ്രൈവര്‍ ശരാശരി 1,789 രൂപ നല്‍കുന്നതായാണ്

കണ്ടെത്തിയത്. ഡല്‍ഹിയില്‍ കൈക്കൂലി തുക 2,025 രൂപയാണ്. 43 ശതമാനം ട്രക്ക്

ഉടമകളും വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി ഗതാഗത വകുപ്പിന് കൈക്കൂലി

നല്‍കിയതായി അവകാശപ്പെട്ടു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it