വിദ്യാ ബാലന്‍ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡർ

പ്രശസ്ത ബോളിവുഡ് താരം വിദ്യാ ബാലനെ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡർ ആയി നിയമിച്ചു. ''ബിലീവ് ഇന്‍ ബ്ലൂ'' എന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ കമ്പനിയില്‍ നടക്കുന്ന മാറ്റങ്ങളുടെ ഭാഗമായാണ് ബ്രാൻഡിംഗിലും പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നത്.

ഉപഭോക്താക്കൾക്ക് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് നല്‍കുന്ന സേവനങ്ങളെക്കുറിച്ച് ശക്തമായ അവബോധം സൃഷ്ടിക്കാൻ ബ്രാൻഡ് അംബാസഡറെന്ന നിലക്ക് വിദ്യാ ബാലന്‍ പ്രവര്‍ത്തിക്കുമെന്ന് കമ്പനി അറിയിച്ചു.

ദൃഢനിശ്ചയവും കഠിനാധ്വാനവും കാഴ്ചവെക്കുന്ന പുരോഗമനചിന്താഗതിക്കാരായ ഉപഭോക്താക്കള്‍ക്കായാണ് 'ബ്ലൂ സോച്ച് '' എന്ന പേരിലുള്ള പുതിയ പ്രചാരണ പരിപാടി. ബ്ലൂ സോച്ചിന്റെ ശബ്ദമായി വിദ്യാബാലനെ അവതരിപ്പിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ തോമസ് ജോണ്‍ മുത്തൂറ്റ് പറഞ്ഞു.

നാല് വർഷം മുൻപ് തുടക്കമിട്ട "ബ്ലൂ ഈസ് ബിലീഫ്" എന്ന ബ്രാൻഡ് ഫിലോസഫി നീലാകാശത്തിനെയും നീലക്കടലിനേയും പ്രതിനിധാനം ചെയ്യുന്നു. അനന്തമായ സാധ്യതകളെയും അവസാനിക്കാത്ത അവസരങ്ങളെയുമാണ് ഇത് സൂചിപ്പിക്കുന്നതെന്ന് കമ്പനി പറഞ്ഞു.

ക്യാമ്പെയ്ൻ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ സംപ്രേഷണം ചെയ്യും. പരസ്യ രംഗത്തെ മുൻനിരക്കാരായ എല്‍ & കെ സാച്ചി & സാച്ചി ആണ് ആശയവും നിര്‍മ്മാണവും. മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ സേവനങ്ങളിലൂടെ വിജയം കൈവരിച്ചവരുടെ അനുഭവങ്ങൾ അനാവരണം ചെയ്യുന്നതാണ് ഈ പരസ്യങ്ങൾ.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it