അവസരങ്ങളുടെ ആഘോഷം; ബിഎന്‍ഐ കൊച്ചിയുടെ 'സെലബ്രേറ്റ് 2020' ജൂൺ 26-27 തീയതികളില്‍

ബിഎന്‍ഐ കൊച്ചിന്‍ വിജയത്തിന്റെയും അവസരങ്ങളുടെയും ആഘോഷദിവസങ്ങളെ എതിരേല്‍ക്കാന്‍ ഒരുങ്ങുന്നു. സംരംഭകര്‍ക്ക് പരസ്പരം സംവദിക്കാനും ബിസിനസ് അവസരങ്ങള്‍ കണ്ടെത്താനുമുള്ള വേദിയൊരുക്കാന്‍ മുന്‍നിര ബിസിനസ് നെറ്റ്വര്‍ക്കിംഗ് പ്ലാറ്റ്ഫോമായ ബിഎന്‍ഐ കൊച്ചിന്‍ സംഘടിപ്പിക്കുന്ന സെലബ്രേറ്റ് റീജിയണല്‍ അവാര്‍ഡ്‌സ് & ബിസിനസ് കോണ്‍ക്ലേവ് 2020 ആരംഭിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ കൂടി മാത്രം. ജൂൺ 26-27 തീയതികളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പതിവില്‍ നിന്ന് വ്യത്യസ്തമായി ഇപ്പോഴത്തെ സാഹചര്യത്തില്‍ വെര്‍ച്വലായാണ് കോണ്‍ക്ലേവ് നടത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.

മികച്ച വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമിലൂടെ സെലബ്രേറ്റ് 2020 ബിസിനസ് കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രാസംഗികര്‍, പങ്കാളികള്‍ തുടങ്ങി എല്ലാവരുമായി വീടിന്റെ സുരക്ഷിതത്വത്തിലിരുന്നുകൊണ്ട് പരസ്പരം ഇടപഴകാന്‍ സാധിക്കും. ലോകത്തെമ്പാടുനിന്നുമുള്ള അംഗങ്ങളുടെ പങ്കാളിത്തം കൊണ്ട് ആഗോളതലത്തില്‍ നെറ്റ് വര്‍ക്കിംഗ് നടത്താനും പുതിയ ബന്ധങ്ങള്‍ ഉപയോഗിച്ച് ബിസിനസിനെ വളര്‍ച്ചയുടെ മറ്റൊരു തലത്തിലേക്ക് എത്തിക്കാനുമുള്ള അവസരം ലഭിക്കുന്നു.

സ്വയം വളര്‍ച്ച നേടുകയും അതോടൊപ്പം മറ്റുള്ള ബിസിനസുകളെ വളരാന്‍ സഹായിക്കുകയും ചെയ്ത സംരംഭകരെ ആദരിക്കാനുള്ള വേദി കൂടിയാകും ഈ കോണ്‍ക്ലേവ്. സെലബ്രേറ്റ് 2020ല്‍ സംരംഭകര്‍, സിഇഒമാര്‍, വിവിധ സ്ഥാപനങ്ങളുടെ തലപ്പത്തുള്ളവര്‍ തുടങ്ങി 1500ലധികം അംഗങ്ങള്‍ പങ്കെടുക്കും. വെര്‍ച്വല്‍ കോണ്‍ക്ലേവ് ആയതുകൊണ്ടുതന്നെ ആഗോളതലത്തിലുള്ളവരുടെ പങ്കാളിത്തം മുന്‍കാലങ്ങളേക്കാള്‍ കൂടുതലായി ഉണ്ടാകും.

പ്രത്യേകതകള്‍

ഇന്ററാക്റ്റീവ് സ്പീക്കര്‍ സെഷനുകള്‍

പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രാസംഗികനുമായി ചാറ്റ് ചെയ്യാന്‍ സാധിക്കുന്ന തരത്തില്‍ ലൈവ് സ്പീക്കര്‍ സെഷനുകളാണ് സംഘടിപ്പിക്കുന്നത്. ചോദ്യങ്ങള്‍ ചോദിക്കാം, ഇഷ്ടപ്പെട്ട ചോദ്യത്തിന് വോട്ട് ചെയ്യാം, അഭിപ്രായങ്ങള്‍ പറയാം.

വെര്‍ച്വല്‍ എക്‌സ്‌പോ

ഇന്ററാക്റ്റീവ് വെര്‍ച്വല്‍ എക്‌സ്‌പോ വഴി നിങ്ങള്‍ക്ക് എക്‌സിബിറ്ററെ കാണാനും അവരുടെ പ്രോഡക്റ്റ്, സര്‍വീസ് വിശദാംശങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാനും എക്‌സിബിറ്ററുമായി ലൈവ് വീഡിയോ കോള്‍ വഴി സംസാരിക്കാനും അവസരമൊരുക്കുന്നു.

റൗണ്ട്‌ടേബിള്‍ ചര്‍ച്ചകള്‍

വെര്‍ച്വല്‍ പ്രോഗ്രാം ആയതുകൊണ്ട് റൗണ്ട്‌ടേബിള്‍ ചര്‍ച്ചകള്‍ ഇല്ലാതാകുന്നില്ല. അംഗങ്ങള്‍ക്ക് പരിപാടിയില്‍ പങ്കെടുക്കുന്നവര്‍, സ്പീക്കര്‍മാര്‍, എക്‌സ്ബിറ്റര്‍മാര്‍ തുടങ്ങി തെരഞ്ഞെടുക്കപ്പെട്ടവരുമായി അംഗങ്ങള്‍ക്ക് റൗണ്ട്‌ടേബിള്‍ ലോഞ്ചുകള്‍ ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യമുണ്ട്.

സ്മാര്‍ട്ട് അജണ്ട

ഇന്ററാക്റ്റീവ് അജണ്ട വഴി ഒറ്റ ക്ലിക്കില്‍ നിങ്ങള്‍ക്ക് താല്‍പ്പര്യമുള്ള സെഷനുകിലേക്ക് പോകാനാകും. നിങ്ങള്‍ക്ക് ആവശ്യമായ മുഴുവന്‍ മീറ്റിംഗുകളും അജണ്ടയും ഒറ്റ സ്ഥലത്ത് ലഭ്യമാകും.

തുടങ്ങി ഒട്ടേറെ പുതുമകള്‍ക്ക് കൂടി വേദിയാകും ഇത്തവണത്തെ സെലബ്രേറ്റ് 2020.

മികച്ച അവസരം

''കോവിഡ് പ്രതിസന്ധി മൂലം ലോകമെമ്പാടുമുള്ള ബിസിനസുകള്‍ക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വരുന്ന സാഹചര്യത്തില്‍ ബിഎന്‍ഐക്ക് ഓണ്‍ലൈന്‍ സ്‌പേസില്‍ ശക്തികേന്ദ്രമായി ഉയര്‍ന്നുവരാന്‍ കഴിഞ്ഞു. ബിഎന്‍ഐ ഓണ്‍ലൈനിലൂടെ എല്ലാം അംഗങ്ങള്‍ക്കും തടസം കൂടാതെ നെറ്റ് വര്‍ക്കിംഗ് നടത്താന്‍ സാധിച്ചു. ബിസിനസ് പഴയതുപോലെ നടന്നു. ഈ സാഹചര്യത്തില്‍ നടത്തുന്ന വെര്‍ച്വല്‍ ബിസിനസ് കോണ്‍ക്ലേവ് & മെമ്പേഴ്‌സ് ഡേ, അംഗങ്ങള്‍ക്ക് പുതിയ ബന്ധങ്ങള്‍ സൃഷ്ടിക്കാനും അതിലൂടെ കൂടുതല്‍ ബിസിനസ് അവസരങ്ങള്‍ നേടാനും വഴിയൊരുക്കും.'' ബിഎന്‍ഐ കൊച്ചിന്‍ ഡയറക്റ്റര്‍ ജി.അനില്‍ കുമാര്‍ പറഞ്ഞു.

അനാരോഗ്യകരമായ മത്സരങ്ങള്‍ ഒഴിവാക്കി, പരസ്പരം സഹായിക്കാനും, പിന്തുണയ്ക്കാനും ബിസിനസ് വളര്‍ത്താനും വേണ്ടിയുള്ള ഒരു പ്രൊഫഷണല്‍ പ്ലാറ്റ്‌ഫോം ആണ് ബിസിനസ് നെറ്റ്വര്‍ക്ക് ഇന്റര്‍നാഷണല്‍ (ബിഎന്‍ഐ). 74 രാജ്യങ്ങളില്‍ സാന്നിധ്യവും ലോകമെമ്പാടുമായി 2.7 ലക്ഷത്തിലധികം അംഗങ്ങളുമായി ബിഎന്‍ഐ ഇന്ന് പടര്‍ന്നുപന്തലിച്ചുകഴിഞ്ഞു ഈ സംഘടന. ബിഎന്‍ഐ കൊച്ചിന്‍ ആരംഭിച്ചത് 2013 ലാണ്. റഫറന്‍സുകളിലൂടെ ബിസിനസ് മികച്ചതാക്കാന്‍ സഹായിക്കുക എന്നതാണ് ബിഎന്‍ഐയുടെ ലക്ഷ്യം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it