Begin typing your search above and press return to search.
അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ്! ഡേറ്റ പ്രേമികളെ ആകര്‍ഷിക്കാന്‍ സൂപ്പര്‍ഹീറോ പ്ലാനുമായി വോഡാഫോണ്‍
രാജ്യത്ത് മൊബൈല്‍ സേവനദാതാക്കള്‍ക്കിടയിലെ മത്സരം കടുക്കുകയാണ്. എയര്‍ടെല്ലും ജിയോയും പുതിയ പ്ലാനുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മല്‍സരത്തിന് തയാറായി രംഗത്തെത്തിയിരിക്കുകയാണ് വി.ഐ. പുതിയ പ്ലാനുകള്‍ അവതരിപ്പിക്കുന്നതിനൊപ്പം നിലവിലെ പ്ലാനുകളില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കാനും വോഡാഫോണ്‍ ഐഡിയ തയാറായിട്ടുണ്ട്. യുവതലമുറയെ ആകര്‍ഷിച്ച് കൂടുതല്‍ വരിക്കാരെ സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് കമ്പനി.
സൂപ്പര്‍ ഹീറോ പാക്ക്
യൂത്തിനെ ലക്ഷ്യമിട്ടുള്ള വോഡാഫോണിന്റെ വന്‍ ഓഫറാണ് സൂപ്പര്‍ ഹീറോ പ്ലാനെന്ന പേരില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഡേറ്റ ഏറെ ആവശ്യമുള്ളവര്‍ക്ക് വലിയ ഗുണം ലഭിക്കുന്നതാണ് ഈ ഓഫര്‍. നിലവില്‍ മഹാരാഷ്ട്ര, ദില്ലി, ഗുജറാത്ത്, തമിഴ്‌നാട്, കേരള, പശ്ചിമ ബംഗാള്‍, പഞ്ചാബ്, ഹരിയാന എന്നീ സര്‍ക്കിളുകളില്‍ വി.ഐയുടെ സൂപ്പര്‍ഹീറോ പ്ലാന്‍ ലഭ്യമാണ്.
പ്ലാന്‍ ആരംഭിക്കുന്നത് 365 രൂപ മുതലാണ്. 365, 379, 407, 539, 649, 1,599 (2.5 ജിബി/ഡേ), 3,699 (90 ദിവസത്തേക്ക് 50 ജിബി അധിക ഡാറ്റ) പ്ലാനുകള്‍ റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് അര്‍ധരാത്രി 12 മുതല്‍ ഉച്ചയ്ക്ക് 12 വരെ അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് ഈ പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു. അധിക ഡേറ്റ ആവശ്യമുള്ള ഉപയോക്താക്കളുടെ മനസറിഞ്ഞാണ് വോഡാഫോണ്‍ ഈ പ്ലാന്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
ഹീറോ അണ്‍ലിമിറ്റഡ് പ്ലാന്‍
രാജ്യത്തെ എല്ലാ സര്‍ക്കിളുകളിലും ലഭിക്കുന്ന രീതിയിലാണ് ഹീറോ അണ്‍ലിമിറ്റഡ് പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ പ്ലാനില്‍ 349 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ ദിവസവും 1.5 ജിബി ഡാറ്റയ്ക്ക് ഒപ്പം മൂന്ന് ദിവസത്തേക്ക് 5 ജിബി അധിക ഡാറ്റയും ലഭിക്കും. 579 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ 3 ദിവസത്തേക്ക് 5 ജിബി അധിക ഡേറ്റ ലഭിക്കും. 1,749 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ 45 ദിവസത്തേക്ക് 30 ജിബി അധിക ഡേറ്റയും 3,499 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ ലോംഗ് ടേം വാലിഡിറ്റിയും ഡേറ്റ ആനുകൂല്യങ്ങളും ഉപയോക്താക്കള്‍ക്ക് ലഭിക്കും. ഇടത്തരം ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ഈ പ്ലാന്‍ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
പുതുക്കിയ പ്ലാനുകള്‍
719 രൂപ റീചാര്‍ജ്, വാലിഡിറ്റി 72 ദിവസം വാലിഡിറ്റി- പരിധിയില്ലാത്ത വോയ്‌സ് കോള്‍, ദിവസവും ഒരു ജിബി ഡേറ്റ, ദിവസം 100 സൗജന്യ എസ്എംഎസ് വീതം, ഇന്റര്‍നെറ്റ് പരിധി കഴിഞ്ഞാല്‍ 60 കെബിപിഎസ് വേഗത്തില്‍ ഡാറ്റ.
289 രൂപ പ്ലാന്‍: അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍, ആകെ 4 ജിബി ഡാറ്റ, 40 ദിവസത്തേക്ക് 600 എസ്എംഎസ്
249 രൂപ പ്ലാന്‍: വാലിഡിറ്റി 24 ദിവസം, അണ്‍ലിമിറ്റഡ് വോയിസ് കോള്‍, ദിവസവും 1 ജിബി ഡേറ്റ, ദിവസവും 100 എസ്എംഎസ് വീതം.
138 രൂപ പ്ലാന്‍: 10 ലോക്കല്‍ ഓണ്‍-നെറ്റ് നൈറ്റ് മിനിറ്റ്‌സ്, 100 എംബി ഡേറ്റ, 20 ദിവസം വാലിഡിറ്റി, രാത്രി 11 മണി മുതല്‍ രാവിലെ 6 മണി വരെയാണ് നൈറ്റ് മിനിറ്റുകള്‍ കണക്കാക്കുക.128 രൂപ പ്ലാന്‍: 138 രൂപ പ്ലാനിന് സമാനമായി 18 ദിവസമാണ് 128 രൂപ റീച്ചാര്‍ജിന്റെ വാലിഡിറ്റി.
Next Story
Videos