വണ്ടര്‍ല: അര്‍ദ്ധ വാര്‍ഷിക ലാഭത്തില്‍ 24% വര്‍ദ്ധന
നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ പകുതിയില്‍ വണ്ടര്‍ല ഹോളിഡെയ്സ് വരുമാനം 149.47 കോടി രൂപയില്‍ നിന്ന് 11 ശതമാനം ഉയര്‍ന്ന് 165.23 കോടി രൂപയായി. ഈ അര്‍ദ്ധ വര്‍ഷം നികുതിക്ക് ശേഷമുള്ള ലാഭം മുന്‍ അര്‍ദ്ധ വര്‍ഷത്തെ 33.91 കോടി രൂപയില്‍ നിന്നുയര്‍ന്ന് 42.19 കോടി രൂപയായി. വര്‍ദ്ധന 24 ശതമാനം.
രണ്ടാം പാദമായ ജൂലൈ-സെപ്റ്റംബറില്‍ വണ്ടര്‍ല ഹോളിഡെയ്സ് 43.92 കോടി രൂപയുടെ വരുമാനമാണു നേടിയത്. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ വരുമാനം 43.36 കോടി രൂപയായിരുന്നു. വിപണിയിലെ മാന്ദ്യവും കേരളം, കര്‍ണാടക, ഹൈദരാബാദ് എന്നിവിടങ്ങളിലെ മഴക്കെടുതിയുമാണ് വളര്‍ച്ചയെ ബാധിച്ചതെന്ന് കമ്പനി വ്യക്തമാക്കി.രണ്ടാം പാദത്തില്‍ ലാഭം 0.16 കോടി രൂപയാണ്.
രണ്ടാം പാദത്തില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ കൊച്ചി പാര്‍ക്ക് 60 ശതമാനവും ഹൈദരാബാദ് പാര്‍ക്ക് അഞ്ചു ശതമാനവും വര്‍ദ്ധന കുറിച്ചു. മഴക്കെടുതിയും വെള്ളപ്പൊക്കവും മൂലം ബംഗളൂരു പാര്‍ക്ക് സന്ദര്‍ശകരുടെ എണ്ണം 22 ശതമാനം കുറഞ്ഞു.
തമിഴ്നാട് സര്‍ക്കാരില്‍ നിന്ന് അഞ്ചു വര്‍ഷത്തേക്ക് വിനോദ നികുതി ഇളവ് ലഭിച്ചതിനാല്‍ ചെന്നൈ പാര്‍ക്കിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് വണ്ടര്‍ല ഹോളിഡെയ്സ് ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് ജോസഫ് പറഞ്ഞു. ഒഡിഷയില്‍ പാര്‍ക്ക് തുടങ്ങുന്നതിനെ കുറച്ച് വിലയിരുത്താന്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. ആഗോള തലത്തിലെ 'മികച്ച ജോലി സ്ഥലം' എന്ന അംഗീകാരത്തിന് 'ഗ്രേറ്റ് പ്‌ളേസ് ടു വര്‍ക്ക്' വണ്ടര്‍ലയെ തിരഞ്ഞെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline