കവളപ്പാറയില്‍ 10 വീടുകള്‍ കൂടി യൂസഫലി നിര്‍മിച്ചു നല്‍കുന്നു

ആകെ നല്‍കുന്നത് 6 ലക്ഷം രൂപ വീതം ചെലവു വരുന്ന 30 വീടുകള്‍

Mr. Yusuff Ali M.A, Chairman and Managing Director of LuLu Group International

കവളപ്പാറ ദുരന്തത്തില്‍പെട്ടവര്‍ക്ക് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി 30 വീടുകള്‍ നിര്‍മിച്ചു നല്‍കും. യുഎഇ ദേശീയ ദിനാഘോഷത്തോടും ദുബായ് കെഎംസിസിയുടെ വാര്‍ഷികത്തോടുമനുബന്ധിച്ച് നടന്ന ചടങ്ങിലാണ് ഇക്കാര്യം അറിയിച്ചത്. വേദിയിലുണ്ടായിരുന്ന പി.വി.അബ്ദുല്‍ വഹാബ് എംപിക്ക് ഇതിനുള്ള തുക യൂസഫലി കൈമാറുകയും ചെയ്തു.

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ കഴിഞ്ഞ 21ന് കവളപ്പാറ സന്ദര്‍ശിച്ചപ്പോള്‍ 20 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്നായിരുന്നുഅറിയിച്ചിരുന്നത്.എന്നാല്‍ ഇവിടത്തെ ദുരിതബാധിതരെ  കൂടുതല്‍ സഹായിക്കണമെന്ന തോന്നലുണ്ടായതിനാലാണ് 10 വീടുകള്‍ കൂടി നല്‍കാന്‍ തീരുമാനിച്ചതെന്ന് യൂസഫലി പറഞ്ഞു. ഒരു വീടിന് 6 ലക്ഷം രൂപയാണ് നല്‍കുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here