സ്വര്‍ണ പണയക്കാരുടെ ചെവിക്കു പിടിച്ച് റിസര്‍വ് ബാങ്ക്

സ്വര്‍ണ പണയ വായ്പ നല്‍കുന്ന ബാങ്കുകളും ഇതര ധനകാര്യ സ്ഥാപനങ്ങളും മാര്‍ഗനിര്‍ദേശം വേണ്ടവിധം പാലിക്കുന്നില്ലെന്ന് റിസര്‍വ് ബാങ്ക്. മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും നടപടിക്രമങ്ങളിലെ പൊരുത്തക്കേട് പരിശോധിച്ച് തിരുത്തണമെന്നും നിര്‍ദേശിച്ചിരിക്കുകയാണ് റിസര്‍വ് ബാങ്ക്. പണയത്തിന് എടുക്കുന്ന സ്വര്‍ണത്തിന്റെ മൂല്യ നിര്‍ണയം, വായ്പ തുക, സര്‍ണപണയ ലേലം തുടങ്ങിയ വിഷയങ്ങളിലാണ് റിസര്‍വ് ബാങ്കിന്റെ അതൃപ്തി. ഇത് ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ എത്രത്തോളം ബാധിക്കുമെന്ന ആശങ്ക ഓഹരി വിപണിയില്‍ പ്രതിഫലിച്ചു. മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് ഫിനാന്‍സ് തുടങ്ങിയവയുടെ ഓഹരി വില ഇടിഞ്ഞു.
Dhanam
Dhanam  
Related Articles
Next Story
Videos
Share it