Begin typing your search above and press return to search.
2047 ൽ വികസിത ഭാരതം
- എല്ലാവരെയും എല്ലാ മേഖലകളെയും വികസനപാതയിൽ എത്തിക്കുന്നതായിരുന്നു കഴിഞ്ഞ 10 വർഷത്തെ ഭരണം എന്നു ധനമന്ത്രി അവകാശപ്പെട്ടു. 2047 ൽ ഇന്ത്യയെ വികസിത രാജ്യം ആക്കുകയാണു സർക്കാരിന്റെ ലക്ഷ്യം. യുവാക്കൾ, ദരിദ്രർ, സ്ത്രീകൾ, കർഷകർ എന്നീ നാലു വിഭാഗങ്ങളുടെ ഉന്നമനമാണു ഗവണ്മെൻ്റിൻ്റെ മുൻഗണനയിൽ ഉള്ളത്.
- പത്തു വർഷം കൊണ്ട് 25 കോടി ജനങ്ങളെ ബഹുതല ദാരിദ്യത്തിൽ നിന്നു കരകയറ്റി.
- ശരാശരി വരുമാനം 50 ശതമാനം കൂടി
- സ്കിൽ ഇന്ത്യ മിഷൻ വഴി 1.10 കോടി യുവാക്കൾക്കു നൈപുണ്യ പരിശീലനം നൽകി.
- 11.8 കോടി കർഷകർക്ക് പി എം കിസാൻ സമ്മാൻ നൽകി.
- നാലു കോടി കർഷകർക്ക് വിള ഇൻഷ്വറൻസ് ആനുകൂല്യം നൽകി.
- പി എം സ്വനിധി വഴി 78 ലക്ഷം വഴിയോര കച്ചവടക്കാർക്ക് വായ്പ അനുവദിച്ചു.
- 42 കോടി പേർക്ക് 22.5 ലക്ഷം കോടി രൂപയുടെ മുദ്ര വായ്പ അനുവദിച്ചു.
- ജനങ്ങളുടെ ശരാശരി വരുമാനം 10 വർഷം കൊണ്ട് 50 ശതമാനം വർധിച്ചെന്നു ധനമന്ത്രി അവകാശപ്പെട്ടു.
Next Story
Videos