സോവറിന്‍ ഗോള്‍ഡ് ബോണ്ട് വരുന്നു: അറിയേണ്ട പത്ത് കാര്യങ്ങള്‍
നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ആറുമാസത്തെ സോവറിന്‍ ഗോള്‍ഡ് ബോണ്ട് ഇഷ്യു തിയതികള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ ആറ് ഘട്ടമായാണ് ഇഷ്യു ചെയ്യുക.
സീരിസ് വണ്‍ ഏപ്രില്‍ 28ന് ഇഷ്യു ചെയ്യും. ഏപ്രില്‍ 20 മുതല്‍ 24 വരെയാണ് സബ്‌സ്‌ക്രിപ്ഷന്‍ തിയ്യതി. പിന്നീടുള്ള എല്ലാ മാസത്തിലും ഇഷ്യു നടക്കും.
ഈ സാഹചര്യത്തില്‍ സോവറിന്‍ ഗോള്‍ഡ് ബോണ്ടിനെ കുറിച്ച് അറിയേണ്ട പത്ത് കാര്യങ്ങള്‍
1. ഓരോ ഗ്രാമിന്റെയും ഗുണിതങ്ങളായാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകളുണ്ടാവുക
2. കുറഞ്ഞ നിക്ഷേപം ഒരു ഗ്രാം
3. വ്യക്തികളുടെ പരമാവധി നിക്ഷേപ പരിധി നാല് കിലോഗ്രാം. വര്‍ഷത്തില്‍ വിവിധ ഘട്ടങ്ങളായി ഇഷ്യു ചെയ്യുന്ന ബോണ്ടുകളിലൂടെയെല്ലാം വാങ്ങുന്നവ ഉള്‍പ്പടെ.
4. ബോണ്ടിന്റെ കാലാവധി എട്ട് വര്‍ഷമാണ്. എന്നാല്‍ അഞ്ചു വര്‍ഷം മുതല്‍ നിക്ഷേപകര്‍ക്ക് എക്‌സിറ്റ് ചെയ്യാനുള്ള ഓപ്ഷനുണ്ട്. ഇഷ്യു ഡേറ്റ് കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളില്‍ ബോണ്ടുകള്‍ ഓഹരി വിപണിയില്‍ ട്രേഡ് ചെയ്യാം.
5. സോവറിന്‍ ഗോള്‍ഡിന്റെ വാര്‍ഷിക പലിശ നിരക്ക് 2.50 ശതമാനമാണ്. പലിശ വരുമാനം സബ്‌സ്‌ക്രൈബറുടെ വരുമാനത്തിനൊപ്പം ചേരും. അതിനനുസൃതമായ നികുതിയുമുണ്ടാകും.
6. ഇന്ത്യ ബുള്ള്യന്‍ ആന്‍ഡ് ജൂവല്ലേഴ്‌സ് അസോസിയേഷന്‍ ലിമിറ്റഡ് പ്രസിദ്ധീകരിക്കുന്ന 999 പ്യുരിറ്റിയുള്ള സ്വര്‍ണത്തിന്റെ വിലയുടെ ശരാശരിയാണ് ഇതിനായെടുക്കുക. സബ്‌സ്‌ക്രിപ്ഷന്‍ നടക്കുന്ന ആഴ്ചയിലെ മൂന്നു പ്രവര്‍ത്തി ദിവസങ്ങളിലെ സ്വര്‍ണത്തിന്റെ ക്ലോസിംഗ് വിലയുടെ ശരാശരിക്കാണ് ബോണ്ട് ഇഷ്യു ചെയ്യുക
7. ഓണ്‍ലൈനിലൂടെയോ ഡിജിറ്റല്‍ മാര്‍ഗത്തിലൂടെയോ നിക്ഷേപം നടത്തുന്നവര്‍ക്ക് ഗ്രാമിന് 50 രൂപ ഇളവ് ലഭിക്കും.
8. ബോണ്ട് പണമാക്കി മാറ്റുമ്പോഴും ഐബിജെഎ ലിമിറ്റഡിന്റെ മുന്‍ മൂന്ന് ദിവസത്തെ ക്ലോസിംഗ് വിലയുടെ ശരാശരി തന്നെയാകും ലഭിക്കുക.
9. വായ്പകള്‍ക്ക് ഈടായി ഈ ബോണ്ടുകള്‍ നല്‍കാം.
10. മെച്യൂരിറ്റിയാകുമ്പോഴുള്ള മൂലധന നേട്ടം നികുതി രഹിതമാണ്. സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ക്കുള്ള മെച്ചമാണിത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline