ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍കാര്‍ഡുകള്‍ അസാധുവാകും

ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലാത്ത പാന്‍കാര്‍ഡുകള്‍ അടുത്ത മാസം അവസാനത്തോടെ അസാധുവാകും. ഓഗസ്റ്റ് 31 ന് ശേഷം ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് വിലക്ക് വീഴും. കേന്ദ്ര മന്ത്രാലയത്തിന്റെ തീരുമാനം അനുസരിച്ച് പാന്‍ കാര്‍ഡില്ലെങ്കിലും ആധാര്‍ ഉപയോഗിച്ച് റിട്ടേണ്‍ സമര്‍പ്പിക്കാം.

അതേ സമയം ആധാറില്ലാത്തവര്‍ക്ക് പാന്‍ മാത്രം ഉപയോഗിച്ചു കൊണ്ട് ട്രാന്‍സാക്ഷന്‍ സാധ്യമല്ല. ആകെ 40 കോടി പാന്‍കാര്‍ഡുകളില്‍ 18 കോടി പാന്‍കാര്‍ഡുകള്‍ മാത്രമാണ് ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളത്.

www.incometaxindiaefiling.gov.in വഴിയാണ് ആധാറും പാന്‍കാര്‍ഡും കൂടി ബന്ധിപ്പിക്കേണ്ടത്.

Related Articles

Next Story

Videos

Share it