ബെവ് ക്യൂ ആപ്പ് വഴി മദ്യം ബുക്ക് ചെയ്യുന്നത് ഇന്ന് മുതല്‍; ആപ്പ് പ്രവര്‍ത്തിപ്പി ക്കുന്നതിങ്ങനെ

സംസ്ഥാനത്ത് ഓണ്‍ലൈന്‍ വഴി മദ്യം വാങ്ങുന്നതിനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ വ്യാഴാഴ്ച പ്രാബല്യത്തില്‍ വരുന്നു. ഇന്നലെ വൈകുന്നേരം അഞ്ച് മുതല്‍ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമായിട്ടുണ്ട്. ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് എങ്ങനെ മദ്യം വാങ്ങാം എന്നത് പലരെയും ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. ബെവ് ക്യൂ ആപ്പ് ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് നോക്കാം.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പ് സ്റ്റോറില്‍ നിന്നോ BevQ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡു ചെയ്യുക. ഇന്‍സ്റ്റാള്‍ ചെയ്ത ആപ്ലിക്കേഷന്‍ തുറന്ന് ഒരു ടോക്കണ്‍ സൃഷ്ടിക്കുക.

മദ്യം വാങ്ങുന്നതിനായി വെര്‍ച്വല്‍ ക്യൂവില്‍ ഇടം നേടുക.

ഉപയോക്താവിന് അവരുടെ പേര്, മൊബൈല്‍ നമ്പര്‍, പിന്‍ കോഡ് എന്നിവ നല്‍കിയ ശേഷം ആപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ കഴിയും.

നിബന്ധനകളും കരാറുകളും സ്വീകരിക്കുന്നതിനായി ചെക്ക് ബോക്‌സില്‍ ടിക്ക് രേഖപ്പെടുത്തുക.

ഭാഷ തെരഞ്ഞെടുക്കുക.

ഔട്ട്ലെറ്റ് ബുക്കിംഗ് പേജില്‍ നിന്ന് മദ്യം, ബിയര്‍ അല്ലെങ്കില്‍ വൈന്‍ പോലുള്ള ഇഷ്ട മദ്യം തെരഞ്ഞെടുക്കാം. ബുക്കിംഗ് സ്ഥിരീകരിച്ചു കഴിഞ്ഞാല്‍, ഒരു ക്യൂ നമ്പര്‍, ഔട്ട്ലെറ്റിന്റെ വിശദാംശങ്ങള്‍, ബുക്കിംഗ് തീയതി, സമയം എന്നിവ ലഭിക്കും.വിശദാംശങ്ങള്‍ സ്‌കാന്‍ ചെയ്യുന്നതിന് ഉപയോക്താവിന് QR കോഡ് ഉപയോഗിക്കാനും കഴിയും. രാവിലെ 6 നും രാത്രി 10 നും ഇടയില്‍ മാത്രമേ ബുക്കിംഗ് നടക്കുകയുള്ളു.

ഒരിക്കല്‍ മദ്യം വാങ്ങിയാല്‍, ഉപയോക്താവിന് നാല് ദിവസത്തിന് ശേഷം മാത്രമേ അടുത്ത ടോക്കണ്‍ ലഭിക്കൂ. ഒരാള്‍ക്ക് ഒരു സമയം പരമാവധി 3 ലിറ്റര്‍ മദ്യം മാത്രമേ വാങ്ങാന്‍ കഴിയൂ. എവിടെ നിന്ന് മദ്യം ലഭിക്കണമെന്നത് തെരഞ്ഞെടുക്കാനും ഉപഭോക്താവിന് കഴിയില്ല.

എസ്എംഎസ് വഴിയും ബുക്കിംഗ്

സമ്ാര്‍ട്ട് ഫോണുകള്‍ ഇല്ലാത്തവര്‍ എസ്എംഎസ് വഴി ടോക്കണ്‍ ബുക്ക് ചെയ്യുമ്പോള്‍, മദ്യം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ space ടൈപ്പ് ചെയ്യണം. വൈന്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ space എന്നും ടൈപ്പ് ചെയ്ത് 8943489433 എന്ന നമ്പറിലേയ്ക്ക് അയയ്ക്കുക.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles

Next Story

Videos

Share it