സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് കാര്‍ഡുമായി ധനമന്ത്രി: 2022 ഓടെ നവഭാരതം

ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ആറാമത്തെ സാമ്പത്തിക ശക്തിയായെന്ന് ബജറ്റ് പ്രസംഗത്തില്‍ പിയൂഷ് ഗോയല്‍. 2020 ഓടെ നവഭാരതം നിര്‍മിക്കും. രാജ്യം സാമ്പത്തിക വളര്‍ച്ച കൈവരിച്ചു. രാജ്യം ഇപ്പോള്‍ സുസ്ഥിര വികസന പാതയിലാണ്. പണപ്പെരുപ്പം ഏറ്റവും കുറഞ്ഞ നിലയിലെത്തി. ധനക്കമ്മി 7 വര്‍ഷത്തെ കുറഞ്ഞ നിരക്കില്‍. ധനക്കമ്മി 3.4 ശതമാനമായി കുറഞ്ഞു. കര്‍ഷകരുടെ വരുമാനം 2020 ആകുമ്പോള്‍ ഇരട്ടിയാകും. ഈ വര്‍ഷം കറന്റ് അക്കൗണ്ട് കമ്മി 2.5 ശതമാനമാകും.
ബാങ്കിംഗ് രംഗത്ത് സമഗ്രമായ പരിഷ്‌കരണം കൊണ്ടു വന്നു. മൂന്ന് ലക്ഷം കോടിയുടെ കിട്ടാക്കടം തിരിച്ചു പിടിച്ചു. സുതാര്യമായ പ്രവര്‍ത്തനങ്ങളിലൂടെ അഴിമതി തടഞ്ഞു. മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ ആത്മാഭിമാനം തിരിച്ചു നല്‍കിയതായും അദ്ദേഹം പറഞ്ഞു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it