ബജറ്റ് 2019: ഗോയൽ പ്രണബിന്റെയും ചിദംബരത്തിന്റെയും പാത പിന്തുടരുമോ?

രാജ്യത്ത് രണ്ടാമൂഴം തേടുന്ന നരേന്ദ്രമോദി സർക്കാരിന്റെ തെരെഞ്ഞെടുപ്പുകാല-ഇടക്കാല ബജറ്റ് വോട്ടു ബാങ്കുകൾ ലക്ഷ്യമിട്ടുള്ളതായിരിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകരും സാമ്പത്തിക വിദഗ്ദ്ധരും ഒരുപോലെ സമ്മതിക്കുന്നു. ഇവയെന്തൊക്കെയായിരിക്കുമെന്നതിൽ ഏറെക്കുറെ സമാനമായ കാഴ്ച്ചപ്പാടുകളാണ് എല്ലാവർക്കുമുള്ളത്.

അമേരിക്കയിൽ ചികിത്സയ്ക്ക് പോയ ധനമന്ത്രി അരുൺ ജെയ്റ്റ്ലിക്ക് പകരം കേന്ദ്രമന്ത്രി പിയൂഷ് ഗോയലായിരിക്കും ബജറ്റ് അവതരിപ്പിക്കുക. മുൻ ധനമന്ത്രിമാരായ പ്രണബ് മുഖർജിയുടെയും പി. ചിദംബരത്തിന്റെയും പാത പിന്തുടർന്ന് സമ്പദ് വ്യവസ്ഥയ്ക്ക് ഉണർവ് നൽകാനുള്ള പദ്ധതിയുടെ ഭാഗമായി നികുതി ഇളവുകൾ പ്രഖ്യാപിച്ചേക്കുമെന്നാണ് കരുതുന്നത്. മോദി സർക്കാരിന്റെ ആറാമത്തെ ബജറ്റാണിത്.

ചില ബജറ്റ് പ്രതീക്ഷകൾ

  • ഇടത്തരക്കാരെ ഒപ്പം നിർത്താനായി ആദായ നികുതി ഇളവുകളും ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചേക്കും.
  • ഇന്‍കം ടാക്‌സ് പരിധി രണ്ടര ലക്ഷം രൂപയില്‍ നിന്ന് ഇരട്ടിയാക്കി അഞ്ചു ലക്ഷം രൂപയിലേക്ക് ഉയര്‍ത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
  • കർഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള പദ്ധതികൾ ബജറ്റിൽ ഉണ്ടായേക്കാം.
  • വായ്പാ പലിശയിളവുകൾ, കൂടുതൽ മെച്ചപ്പെട്ട താങ്ങുവില സ്കീം എന്നിവ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
  • അടിസ്ഥാന കസ്റ്റംസ് തീരുവ പുനർനിർണയിക്കുമെന്ന് സൂചനയുണ്ട്.
  • പാവപ്പെട്ടവർക്ക് ഒരു നിശ്ചിത വരുമാനം ഉറപ്പാക്കുന്ന സംവിധാനമാണ് യൂണിവേഴ്‌സൽ ബേസിക് ഇൻകം.

Related Articles

Next Story

Videos

Share it