ഉടന്‍ വരുന്നു, ഡിജിറ്റല്‍ രൂപ

റിസര്‍വ് ബാങ്ക് 2022 -23 സാമ്പത്തിക വര്‍ഷം ഡിജിറ്റല്‍ രൂപ പുറത്തിറക്കുമെന്ന് ധന മന്ത്രി നിര്‍മ്മലാ സീതാരാമന്‍ പ്രഖ്യാപിച്ചു. കേന്ദ്ര ബാങ്കിന്റെ ഡിജിറ്റല്‍ കറന്‍സി ഡിജിറ്റല്‍ സമ്പദ്ഘടനക്ക് ഊര്‍ജ്ജം നല്‍കുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. നിലവില്‍ ക്രിപ്‌റ്റോ കറന്‍സി ഉപയോഗപ്പെടുത്തുന്ന ബ്ലോക്ക് ചെയിനും മറ്റ് അനുബന്ധ സാങ്കേതിക വിദ്യകളും ഉപയോഗിച്ചാണ് ഡിജിറ്റല്‍ രൂപ ഉണ്ടാകൂന്നത്.

രാജ്യത്തെ വാണിജ്യ ബാങ്കുകള്‍ 75 ജില്ലകളില്‍ 75 ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റുകള്‍ സ്ഥാപിക്കുമെന്ന് അറിയിച്ചു. രാജ്യത്തെ എല്ലാ പോസ്റ്റ് ഓഫിസുകളും (1.5 ലക്ഷം) കോര്‍ ബാങ്കിംഗ് സംവിധാനത്തിന്റെ കീഴില്‍ വരും. പോസ്റ്റ് ഓഫിസ് അക്കൗണ്ട് വഴി മൊബൈല്‍ ബാങ്കിംഗ്, നെറ്റ് ബാങ്കിംഗ്, എ ടി എം സേവനങ്ങള്‍ ലഭ്യമാകും പോസ്റ്റ് ഓഫിസ് എക്കൗണ്ടും ബാങ്ക് എക്കൗണ്ടും തമ്മില്‍ ഫണ്ട് ട്രാന്‍സ്ഫര്‍ സാധ്യമാകും. ഇതിന്റെ പ്രയോജനം ഗ്രാമീണ മേഖലയില്‍ കര്‍ഷകര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ലഭിക്കും.

കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം നടപ്പാക്കാനുള്ള ധന സഹായം 2022 -23 ബജറ്റില്‍ തുടരുമെന്ന് ധനമന്ത്രി അറിയിച്ചു. ക്രിപ്‌റ്റോ കറന്‍സി ഇടപാടുകളില്‍ ഒരു നിശ്ചിത പരിധിക്ക് മുകളില്‍ 1 ശതമാനം നികുതി സ്രോതസില്‍ തന്നെ ചുമത്തുന്നതാണ്. ക്രിപ്‌റ്റോ കറന്‍സി ദാനമായമായോ സമ്മാനമായോ ലഭിക്കുന്നവര്‍ നികുതി നല്‍കേണ്ടി വരും.Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it