വിപണിയെ സമ്മർദ്ദത്തിലാക്കിയ ബജറ്റ് നിർദേശങ്ങൾ ഇവ

ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇടിവ് തുടരുന്നു. ചൊവ്വാഴ്ച ബെഞ്ച്മാർക്ക് സൂചികയായ ബിഎസ്ഇ സെൻസെക്സ് 207 പോയ്ന്റ് താഴ്ന്ന് 38,513 ലെത്തി. നിഫ്റ്റി 11,500 താഴെയാണ് വ്യാപാരം.

ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിലെ നിർദേശങ്ങളോടുള്ള നിരാശയാണ് വിപണിയിൽ പ്രതിഫലിക്കുന്നതെന്നാണ് പൊതുവെയുള്ള നിരീക്ഷണം. അതിനുപുറമെ ആഗോള വിപണിയിലെ ചില ഘടകങ്ങളും ഇന്ത്യൻ വിപണിയെ സ്വാധീനിച്ചു.

ബജറ്റ് നിർദേശങ്ങൾ

  • സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളിലെ പൊതുപങ്കാളിത്തം 25 ശതമാനത്തിൽ നിന്ന് 35 ശതമാനമായി വർധിപ്പിക്കുക.
  • കമ്പനികൾ ഓഹരി തിരിച്ചു വാങ്ങുന്ന (share buy back) തിനുമേൽ 20% നികുതി ഏർപ്പെടുത്താനുള്ള നിർദേശം.
  • ആദായ നികുതി സർചാർജിലുള്ള വർധന: ഇത് ഫോറിൻ പോർട്ട് ഫോളിയോ നിക്ഷേപകരുടെ സെന്റിമെന്റിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ബജറ്റിൽ നിർദേശിച്ച സർചാർജ് വർധന നിലവിൽ വന്നാൽ 2-5 കോടി രൂപ നികുതി ബാധക വരുമാനമുള്ള വ്യക്തികൾക്ക് നൽകേണ്ടി വരുന്ന ആദായ നികുതി 35.88% ൽ നിന്നും 39% മായി ഉയരും. 5 കോടി രൂപയ്ക്ക് മുകളിലുള്ളവർക്ക് ഇത് 42.7% മാകും. ഇന്ത്യയിൽ നിക്ഷേപം നടത്തുന്നതിനായി ഫോറിൻ പോർട്ട് ഫോളിയോ ഇൻവെസ്റ്റർമാർ (FPI) ട്രസ്റ്റുകൾ രൂപീകരിച്ചിട്ടുണ്ട്. ഇവയെ Association of Persons ആയി ഗവണ്മെന്റ് ക്ലാസിഫൈ ചെയ്‌താൽ FPI കളും ഈ സർചാർജ് നൽകേണ്ടതായി വരും.
  • ഇതുകൂടാതെ FPI കളുടെ ലോങ്ങ് ടേം ക്യാപിറ്റൽ ഗെയ്ൻസ് (LTCG) ഷോർട്ട് ടേം ക്യാപിറ്റൽ ഗെയ്ൻസ് (STCG) എന്നിവയ്ക്ക് മേലുള്ള നികുതി എന്നിവ യഥാക്രമം 14.25%, 21.37% എന്നിങ്ങനെയായി വർധിക്കും.

മറ്റു കാരണങ്ങൾ

  • യുഎസിൽ തൊഴിൽ വളർച്ചാ നിരക്ക് ഉയർന്നെന്ന ഔദ്യോഗിക റിപ്പോർട്ട് പുറത്തിറങ്ങിയതോടെ യുഎസ് കേന്ദ്ര ബാങ്ക് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ അസ്തമിച്ചു.
  • ഫെഡറൽ റിസർവ് നിരക്ക് കുറക്കാൻ സാധ്യതയില്ലെന്ന് വ്യക്തമായതോടെ ഏഷ്യൻ വിപണിയിൽ ഇടിവ് ആരംഭിച്ചു.
  • യുഎസ് തൊഴിൽ റിപ്പോർട്ട് ഡോളറിനെതിരെ മറ്റ് എമർജിങ് മാർക്കറ്റ് കറൻസികൾ ഇടിയുന്നതിന് കാരണമായി. രൂപയും ഇടിഞ്ഞു.
  • ചൊവ്വാഴ്ച്ച മുതൽ ജൂൺ പാദത്തിലെ സാമ്പത്തിക ഫലങ്ങൾ പുറത്തു വന്നു തുടങ്ങും. ഇതും വിപണിയിൽ അല്പം ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it