ബിസിനസ് സൗഹാര്‍ദ പ്രഖ്യാപനങ്ങളുടെ ബജറ്റ്; ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ്

സാമ്പത്തിക വളര്‍ച്ചയ്ക്ക് വ്യക്തമായ ഊന്നല്‍ നല്‍കിയിട്ടുള്ള ബജറ്റാണ് ഇന്ന് അവതരിപ്പിക്കപ്പെട്ടതെന്ന് മുത്തൂറ്റ് ഫിനാന്‍സ് എംഡി ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ്. സര്‍ക്കാരിന്റെ വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ ധനകാര്യ സേവന മേഖല നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. ഇത്തരത്തില്‍ പരിശോധിച്ചാല്‍ ഈ മേഖലയ്ക്ക് ഉത്തെജനം പകരുന്നതാണ് ബജറ്റ്. നിരവധി ബിസിനസ്സ് സൗഹാര്‍ദ പ്രഖ്യാപനങ്ങളില്‍, സ്വര്‍ണ്ണത്തിനായുള്ള കസ്റ്റംസ് തീരുവയുടെ 2.5 ശതമാനം കുറച്ചത് ഏറെ എടുത്തുപറയേണ്ട ഒന്നാണെന്ന് അദ്ദേഹം വ്യക്തമാക്കി.

അധിക കിഴിവ് അവകാശപ്പെടുന്നതിനുള്ള യോഗ്യതാ കാലാവധി നീട്ടിക്കൊണ്ട് മിതമായ നിരക്കില്‍ വീടുകള്‍ വാങ്ങാന്‍ പ്രേരിപ്പിക്കുന്ന നടപടിയും ധനകാര്യമേഖലയ്ക്കും വ്യക്തികള്‍ക്കും ഒരുപോലെ ഗുണകരമാകുന്ന നടപടിയാണ്. 1.5 ലക്ഷം രൂപ വരെ അധിക പലിശ ഇളവ് ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്പെടും.
ഇന്‍ഷുറന്‍സിന്റെ എഫ്ഡിഐ പരിധി 49 ശതമാനത്തില്‍ നിന്ന് 74 ശതമാനമായി ഉയര്‍ത്തുന്നത് ഈ മേഖലയില്‍ കൂടുതല്‍ നിക്ഷേപങ്ങളും പ്രവര്‍ത്തനങ്ങളും കൊണ്ടുവരുന്ന മറ്റൊരു പുരോഗമന പ്രഖ്യാപനമാണ്. അവസാനമായി, എംഎസ്എംഇ മേഖലയുടെ പ്രാധാന്യത്തെ പ്രതിഫലിപ്പിക്കുന്ന സര്‍ക്കാര്‍ തീരുമാനമാണ്. ഇതിനായി 15,700 കോടി രൂപ നീക്കിയിരിപ്പ് പ്രഖ്യാപിച്ചത് കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് എസ്റ്റിമേറ്റിന്റെ ഇരട്ടിയാണ്. വ്യക്തികള്‍ക്കും സംരംഭങ്ങള്‍ക്കും അവരുടെ 'ആത്മമിര്‍ഭര്‍ ഭാരത്' അഭിലാഷങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതില്‍ തങ്ങളും ഉറച്ചു നില്‍ക്കുന്നതായി മുത്തൂറ്റ് ഫിനാന്‍സ് എംഡി കൂട്ടിച്ചേര്‍ത്തു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it