8.7 ട്രില്യണ്‍ ഡോളറിന്റെ വമ്പന്‍ പദ്ധതികളുമായി ദുബായ്

32 ട്രില്യണ്‍ ദിര്‍ഹത്തിന്റെ (8.7 ട്രില്യണ്‍ ഡോളര്‍) സാമ്പത്തിക നയം (Dubai Economic Agenda D33) പ്രഖ്യാപിച്ച് ദുബായ്. അടുത്ത പത്ത് വര്‍ഷം കൊണ്ടാവും ഈ തുക ചെലവഴിക്കുക. ആഗോള സാമ്പത്തിക കേന്ദ്രം എന്ന നിലയില്‍ ദൂബായിയുടെ പ്രധാന്യം ഉയര്‍ത്തുകയാണ് ലക്ഷ്യം. ദുബായ് ഭരണാധികാരി ഷേയ്ക്ക് മൊഹമ്മദ് ബിന്‍ റാഷിദ് (HH Sheikh Mohammed) ട്വിറ്ററിലൂടെയാണ് ഭാവി പദ്ധതികള്‍ പ്രഖ്യാപിച്ചത്.

പ്രതിവര്‍ഷം 60 ബില്യണ്‍ ദിര്‍ഹത്തിന്റെ വിദേശ നിക്ഷേപങ്ങള്‍ പദ്ധതിയുടെ ഭാഗമായി രാജ്യം ആകര്‍ഷിക്കും. 2033 ഓടെ വിദേശ വ്യാപാരം 25.6 ട്രില്യണ്‍ ദിര്‍ഹത്തിന്റേതായി ഉയരും എന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ദശകത്തില്‍ ഇത് 14.2 ട്രില്യണ്‍ ദിര്‍ഹത്തിന്റേതായിരുന്നു. 10 വര്‍ഷം കൊണ്ട് 100 പദ്ധതികളാണ് നടപ്പിലാക്കുക. സമ്പദ് വ്യവസ്ഥയുടെ വലുപ്പം ഇരട്ടിയാക്കുന്നതാവും ഈ പ്രോജക്ടുകളെന്നാണ് സര്‍ക്കാരിന്റെ വാദം.


ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ പ്രോജക്ടുകള്‍ക്കായി 100 ബില്യണ്‍ ദിര്‍ഹമാണ് സര്‍ക്കാര്‍ ഇക്കാലയളവില്‍ മുടക്കുക. 2022ന്റെ ആദ്യ ഒമ്പത് മാസം 4.6 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് ദുബായ് നേടിയത്. ലോകരാജ്യങ്ങളില്‍ മൂന്നില്‍ ഒന്നും സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകുമെന്ന ഐഎംഎഫ് പറഞ്ഞതിന് പിന്നാലെയാണ് ദുബായിയുടെ പ്രഖ്യാപനം എത്തുന്നത്.

യൂറോപ്പ്, യുഎസ്, ചൈന തുടങ്ങിയ രാജ്യങ്ങള്‍ പ്രതിസന്ധികള്‍ നേരിടുന്ന സാഹചര്യത്തില്‍ ഉല്‍പ്പാദന മേഖല ശക്തിപ്പെടുത്താനും ദുബായ് ശ്രമിക്കുന്നുണ്ട്. വിഷന്‍ 2030 ഡെവലപ്‌മെന്റ് പ്ലാന്‍ പ്രഖ്യാപിച്ചുകൊണ്ട് സൗദി അറേബ്യയും ആഗോള സാമ്പത്തിക രംഗത്ത് സാന്നിധ്യമുറപ്പിക്കാന്‍ ഒരുങ്ങുകയാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it