ചൈനാക്കാര്‍ക്ക് ഇനി ഫോണ്‍ സ്വന്തമാക്കണമെങ്കില്‍ മുഖം സ്‌കാന്‍ ചെയ്ത് നല്‍കണം

മുഖത്തിന്റെ സ്‌കാനിംഗ് നടത്തി സേവ് ചെയ്ത ശേഷമേ ചൈനയില്‍ ഇനി മുതല്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കൂ. ഇന്റര്‍നെറ്റ് ഉപയോഗം കര്‍ശനമായി നിയന്ത്രിക്കുന്ന സര്‍ക്കാര്‍ നടപടിയുടെ ഭാഗമായാണ് പുതിയ ഫേസ് റെക്കഗ്‌നിഷന്‍ നിബന്ധന.

ഫോണുകള്‍ രജിസ്റ്റര്‍ ചെയ്താല്‍ ഉടന്‍ ടെലികോം ഓപ്പറേറ്റിംഗ് കമ്പനിയുടെ പ്രതിനിധി എത്തി ഫേസ് സ്‌കാന്‍ വിവരങ്ങള്‍ ശേഖരിക്കുമെന്ന് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പ് വ്യക്തമാക്കി. എല്ലാ ഉപയോക്താക്കളുടെയും യഥാര്‍ത്ഥ വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് സര്‍ക്കാര്‍ ഫേസ് റെക്കഗ്‌നിഷന്‍ നിര്‍ബന്ധിതമാക്കുന്നത്.

ഇത്തരം ഡാറ്റ ശേഖരിച്ചാല്‍ തങ്ങളുടെ സ്വകാര്യത നഷ്ടമാകുമോ എന്ന ആശങ്ക ജനങ്ങളിലുണ്ട്. ബയോമെട്രിക് വിവരങ്ങള്‍ ചോരുമോ, വില്‍പ്പനയ്ക്ക് വെയ്ക്കുമോ എന്ന ആശങ്കയും വ്യാപകം.

മൊബൈല്‍ ഫോണ്‍ നമ്പര്‍ ഐഡി കാര്‍ഡുമായി ലിങ്ക് ചെയ്താല്‍ മാത്രമേ 2013 മുതല്‍ ചൈനയില്‍ പുതിയ ഫോണ്‍ നമ്പര്‍ എടുക്കാന്‍ സാധിക്കൂ. പുതിയ ഫോണ്‍ നമ്പര്‍ എടുക്കുന്നവരുടെ ഐഡന്റിറ്റി പരിശോധിക്കാന്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സും മറ്റ് സാങ്കേതിക വിദ്യകളും ഉപയോഗിക്കണമെന്നും ടെലികോം ഓപ്പറേറ്റേഴ്സിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഫോണ്‍ ഉപയോക്താക്കള്‍ക്ക് മേലുള്ള കര്‍ശന നിരീക്ഷണവും പരിശോധനയും വര്‍ദ്ധിപ്പിക്കാന്‍ കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ അണിയറയില്‍ തയ്യാറായി വരുന്നതായും റിപ്പോര്‍ട്ടുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it