ചൈനയുടെ കയറ്റുമതി ജൂലൈയില്‍ വര്‍ദ്ധിച്ചു

അമേരിക്കയുമായുള്ള വ്യാപാര സംഘര്‍ഷങ്ങള്‍ക്കിടയിലും ചൈനയുടെ കയറ്റുമതി ജൂലൈയില്‍ 3.3 ശതമാനം ഉയർന്നതായി കസ്റ്റംസ് ഭരണകൂടത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

വ്യാപാര യുദ്ധവും ആഗോള ഡിമാന്‍ഡിലെ മാന്ദ്യവും കൂടിച്ചേര്‍ന്ന് ഈ വര്‍ഷത്തെ ആദ്യ ആറുമാസങ്ങളില്‍ ചൈനയുടെ ഉല്‍പാദന മേഖലയെ ദുഃഖത്തിലാഴ്ത്തിയ ശേഷമാണ് ഈ ചെറിയ മാറ്റം ദൃശ്യമായിരിക്കുന്നത്.

രാജ്യത്തെ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ച രണ്ടാം പാദത്തില്‍ 6.2 ശതമാനമായി കുറഞ്ഞിരുന്നു.30 വര്‍ഷത്തിനിടയിലെ ഏറ്റവും മോശം ത്രൈമാസ വേഗതയാണിത്.

Related Articles
Next Story
Videos
Share it