കേന്ദ്ര ജീവനക്കാരുടെ ഡി എ 5 % കൂട്ടി

കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത അഞ്ചു ശതമാനം വര്‍ധിപ്പിച്ചു. ഇതോടെ നിലവില്‍ 12 ശതമാനമായിരുന്ന ക്ഷാമബത്ത പതിനേഴ് ശതമാനമായി. ഡിഎ കൂട്ടിയത് ജീവനക്കാര്‍ക്കുള്ള ദീപാവലി സമ്മാനമാണെന്ന് ഇക്കാര്യം മാധ്യമങ്ങളെ അറിയിക്കവേ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

ബുധനാഴ്ച രാവിലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് പതിനാറായിരം കോടി രൂപയുടെ അധിക ബാധ്യത വരുത്തുന്ന ഈ തീരുമാനമെടുത്തത്.
ജൂലൈ മുതല്‍ മുന്‍കാല പ്രാബല്യമുണ്ടാകും.അമ്പതു ലക്ഷത്തോളം ജീവനക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.പെന്‍ഷന്‍കാര്‍ക്കുള്ള ഡിയര്‍നെസ് റിലീഫ് അഞ്ചു ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്. 62 ലക്ഷത്തോളം പേര്‍ക്കാണ് ഇത് പ്രയോജനപ്പെടുക. ഏഴാം ശമ്പള കമ്മീഷന്റെ ശുപാര്‍ശ അനുസരിച്ചാണ് ക്ഷാമബത്തയും ഡി ആറും വര്‍ധിപ്പിച്ചത്.

Related Articles

Next Story

Videos

Share it