പ്രവര്‍ത്തന ക്ഷമത 125 %; റെക്കോര്‍ഡ് സൃഷ്ടിച്ച് ലോക്‌സഭാ ഒന്നാം സെഷന്‍

ജൂണ്‍ 17 ന് ആരംഭിച്ച് ഈ മാസം 6 നു സമാപിച്ച ലോക്‌സഭാ ഒന്നാം സെഷന്റെ പ്രവര്‍ത്തന ക്ഷമത 125 ശതമാനമെന്ന് പിആര്‍എസ് ലെജിസ്ലേറ്റീവ് റിസര്‍ച്ച് ടീമിന്റെ റിപ്പോര്‍ട്ട്. ബില്ലുകള്‍ പാസാക്കുന്നതില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചു സര്‍ക്കാര്‍. സഭ ബഹളമയമായി നിര്‍ത്തിവയ്ക്കല്‍ പഴങ്കഥയായി.

കാശ്മീരിന്റെ പ്രത്യേക പദവി സംബന്ധിച്ച ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, മുത്തലാഖ് ബില്‍, മെഡിക്കല്‍ വിദ്യാഭ്യാസ ബില്‍, യുഎപിഎ ഭേദഗതി ബില്‍, എന്‍ഐഎ ഭേദഗതി ബില്‍ എന്നിവയടക്കം 35 ബില്ലുകള്‍് പാസാക്കി. 37 സിറ്റിംഗുകളിലായി 280 മണിക്കൂറാണ് സമ്മേളിച്ചത്. പതിവിലധികമായി 70 മണിക്കൂര്‍ 42 മിനിറ്റും. 1952 ലെ ആദ്യ സെഷനില്‍ 67 സിറ്റിംഗുകളിലായി 24 ബില്ലുകള്‍ പാസാക്കിയ ശേഷം ആദ്യമായാണ് ഇത്രയും ബില്ലുകള്‍ ഒരു സെഷനില്‍ പാസാക്കിയെടുക്കുന്നത്.

ഈ സെഷനിലെ ലോക്‌സഭയിലെ ഉല്‍പാദന ക്ഷമത 127 ശതമാനമാണ്. ജൂണ്‍ 17ന് തുടങ്ങിയ സെഷന്‍ ആഗസ്റ്റ് ആറിനാണ് അവസാനിച്ചത്. 70 മണിക്കൂറും 42 മിനിറ്റും അധികമായി സമ്മേളിച്ചു. പിആര്‍എസ് ലെജിസ്ലേറ്റീവ് റിസര്‍ച്ച് ടീമാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്. 36 ശതമാനം ചോദ്യങ്ങള്‍ക്ക് വാക്കാല്‍ മറുപടി നല്‍കി. 94 ശതമാനം കന്നി എംപിമാരും ചര്‍ച്ചയില്‍ സംബന്ധിച്ചു. 96 ശതമാനം വനിതാ എംപിമാരും പങ്കെടുത്തു. 25 ബില്ലുകള്‍ ബജറ്റ് സെഷനിലാണ് ചര്‍ച്ച ചെയ്തത്.

Related Articles
Next Story
Videos
Share it