പെരുമാറ്റച്ചട്ടം സോഷ്യൽ മീഡിയക്കും; ഓർത്തുവെക്കുക ഈ 9 കാര്യങ്ങൾ

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള തീയതികൾ ഇലക്ഷൻ കമ്മീഷൻ മാർച്ച് 10-ന് പ്രഖ്യാപിച്ചു. ഏപ്രിൽ 11 മുതൽ മേയ് 19 വരെ ഏഴ് ഘട്ടങ്ങളിലായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടത്തുക. ഇതോടൊപ്പം, ചരിത്രത്തിലാദ്യമായി, പാർട്ടികളുടെയും സ്ഥാനാർത്ഥികളുടെയും സോഷ്യൽ മീഡിയ ഇടപെടലുകൾക്കും കർശന നിയമങ്ങൾ കമ്മീഷൻ മുന്നോട്ട് വെച്ചിട്ടുണ്ട്. ഫേസ്ബുക്ക്, യൂട്യൂബ്, ട്വിറ്റർ എന്നിവയുപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.

  • നാമനിർദേശ പത്രികയോടൊപ്പം സ്ഥാനാർത്ഥികൾ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ വിവരങ്ങളും സമർപ്പിക്കണം.
  • മുൻകൂട്ടി സർട്ടിഫിക്കേഷൻ നേടിയ പരസ്യങ്ങൾ മാത്രമേ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാവൂ.
  • മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റി അംഗീകരിച്ച രാഷ്ട്രീയപരസ്യങ്ങൾമാത്രമേ ഫെയ്സ്ബുക്ക്, ട്വിറ്റർ, ഗൂഗിൾ, യൂട്യൂബ് എന്നിവ വഴി പ്രസിദ്ധപ്പെടുത്താവൂ.
  • സ്ഥാനാർത്ഥികളുടെ മൊത്തം തെരഞ്ഞെടുപ്പ് ചെലവ് കണക്കിൽ സോഷ്യൽ മീഡിയ കാംപെയ്നിനായി ചെലവഴിച്ച തുകയും ഉൾപ്പെടുത്തണം.
  • സോഷ്യൽ മീഡിയകളിൽ സൈനികരുടെ ചിത്രങ്ങൾ തെരഞ്ഞെടുപ്പ് കാംപെയ്നിനായി ഉപയോഗിക്കാൻ പാടില്ല.
  • വിദ്വേഷ പ്രസംഗങ്ങൾ, വ്യാജ വാർത്തകൾ തുടങ്ങിയ പരസ്യപ്പെടുത്തുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് ഫേസ്ബുക്ക്, ഗൂഗിൾ, ട്വിറ്റർ എന്നീ കമ്പനികൾ കമ്മീഷന് ഉറപ്പു നൽകിയിട്ടുണ്ട്.
  • രാഷ്ട്രീയപാർട്ടികളുടെ പരസ്യങ്ങൾ പ്രത്യേകം ഹൈലൈറ്റ് ചെയ്യണമെന്ന് കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ചട്ടലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ പരാതികൾ സ്വീകരിക്കുന്നതിനായി നിയമിച്ച പ്രത്യേക ഉദ്യോഗസ്ഥനെ സമീപിക്കാം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it