സമ്പദ് വ്യവസ്ഥ ഭയത്തില്‍ നിന്ന് ആത്മ വിശ്വാസത്തിലേക്ക് മാറട്ടെ: മന്‍മോഹന്‍

രാജ്യത്തിന്റെ ജിഡിപി (മൊത്ത ആഭ്യന്തര ഉല്‍പാദനം) തളര്‍ച്ചയില്‍ തനിക്ക് തീവ്രമായ ആശങ്കയുണ്ടെന്ന് സാമ്പത്തിക വിദഗ്ധനും മുന്‍ പ്രധാനമന്ത്രിയുമായ ഡോ. മന്‍മോഹന്‍ സിംഗ്. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലെ അഞ്ച് ശതമാനം വളര്‍ച്ചയില്‍ നിന്ന് ജിഡിപി 4.5 ലേക്ക് താഴ്ന്നത് വളരെ മോശം സൂചനയാണു നല്‍കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സാമ്പത്തിക നയത്തില്‍ മാറ്റം വരുത്തിയത് സമ്പദ് വ്യവസ്ഥയ്ക്ക് ഗുണം ചെയ്തില്ലെന്നതിന്റെ തെളിവാണ് കാണുന്നതെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു. 2018-19 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ ഏഴ് ശതമാനമായിരുന്നു വളര്‍ച്ചാ നിരക്ക്. 8-9 ശതമാനം പ്രതീക്ഷിത വളര്‍ച്ചാനിരക്കിന്റെ സ്ഥാനത്താണിപ്പോള്‍ 4.5 വന്നിരിക്കുന്നത്. 2012-2013ന് ശേഷം ജിഡിപി ഇത്രയും താഴുന്നത് ആദ്യമാണ്.

ഒരു രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥയില്‍ മൊത്തം സമൂഹത്തിന്റെ മാനസികാവസ്ഥയും പ്രതിഫലിക്കുന്നുണ്ട്. നമ്മുടെ സമൂഹത്തിന്റെ അടിസ്ഥാന ഘടകമായ വിശ്വാസവും ആത്മവിശ്വാസവും ഉലഞ്ഞിരിക്കുന്നു. ഭയവും സംഭ്രമവും ഏറുന്നുവെന്നും മന്‍മോഹന്‍ കുറ്റപ്പെടുത്തി. ഭയത്തില്‍ നിന്ന് ആത്മവിശ്വാസത്തിലേക്ക് സമ്പദ് വ്യവസ്ഥയ്ക്കു മാറാന്‍ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it