സെൻസെക്സ് 40,000 കടന്നു. നിഫ്റ്റി 12,000 മുകളിൽ   

എൻഡിഎ ലീഡ് 300 സീറ്റ് കടന്നതോടെ ഓഹരി വിപണിയിൽ റെക്കോർഡ്  കുതിപ്പ്     

Election stock market rally

ഭരണത്തുടർച്ചയുണ്ടാകുമെന്ന തെരഞ്ഞെടുപ്പ് ഫല സൂചനകൾ പുറത്തുവന്നതോടെ ഓഹരിവിപണിയിൽ വൻ കുതിപ്പ്. സെൻസെക്സ് 40,000 കടന്നു. നിഫ്റ്റി 12,000 മുകളിലാണ് വ്യാപാരം നടത്തുന്നത്.

സെൻസെക്സ് 900 പോയന്റ് വർധനവാണ് നേടിയത്. നിഫ്റ്റി ആദ്യമായാണ് 12,000 കടന്നത്.  ബാങ്കിങ് സ്റ്റോക്കുകളാണ് മുന്നിൽ. പൊതുമേഖലാ ബാങ്കുകളുടെ ഓഹരികൾ കുതിപ്പ് തുടരുകയാണ്. ബാങ്ക് ഓഫ് ബറോഡ 14 ശതമാനം ഉയർന്നു.

രൂപയ്ക്കും നേട്ടം. ഓപ്പണിങ് ട്രേഡിൽ ഡോളറിനെതിരെ 69.41 എന്ന നിലയിലായിരുന്നു. കഴിഞ്ഞ ദിവസത്തെ ക്ലോസിംഗ് 69.67 ആയിരുന്നു.

വോട്ടെണ്ണൽ ഫലങ്ങൾ പുറത്തുവരുമ്പോൾ ബിജെപി 271 സീറ്റുകളിലും കോൺഗ്രസ് 73 സീറ്റുകളിലും ആണ് ലീഡ് ചെയ്യുന്നത്. എൻഡിഎ 325 സീറ്റുകളിലും യുപിഎ 107 സീറ്റുകളിലുമാണ് മുന്നേറുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here