മാക്രോ ഇക്കണോമിക് പദ്ധതികളിലൂടെ ഇന്ത്യയ്ക്ക് മുന്നേറാം: ഡോ. സുബ്രഹ്മണ്യൻ സ്വാമി

രാജ്യത്തിന്‍റെ യഥാര്‍ത്ഥ വികസനം മാക്രോ ഇക്കണോമിക് പദ്ധതികളിലൂടെ സാധ്യമാക്കണമെന്നും അതിനായി അടിയന്തിര പരിഷ്കാരങ്ങൾ കൊണ്ടുവരണമെന്നും ഡോ. സുബ്രഹ്മണ്യൻ സ്വാമി അഭിപ്രായപ്പെട്ടു. ലെ മെറിഡിയൻ കൺവെൻഷൻ സെന്ററിൽ നടന്ന ടൈകോൺ കേരള 2019 ന്റെ രണ്ടാം ദിവസം നടന്ന ‘ഇന്ത്യയുടെ 5 ട്രില്യൺ ഡോളർ ജിഡിപി - അഭിലാഷമോ യാഥാർത്ഥ്യമോ?’ എന്ന വിഷയത്തിൽ സംരംഭകരെ അഭിസംബോധന ചെയ്യുകയായിരുന്നു ഡോ. സ്വാമി.

2050 ഓടെ ഇന്ത്യക്ക് ഒരു ലോക സാമ്പത്തിക ശക്തിയാകാൻ കഴിയും. ഇത് നാം സ്വീകരിക്കുന്ന സാമ്പത്തിക മാതൃകയെ ആശ്രയിച്ചിരിക്കുന്നു.വിഭവ സമാഹരണം പ്രധാനമാണ്. , ഈ രാജ്യത്ത് ഡിമാൻഡ് പ്രശ്‌നമുണ്ട്, വിതരണ പ്രശ്‌നമല്ല നില നിൽക്കുന്നത്. ജനങ്ങൾക്ക് വാങ്ങൽ ശേഷി കൂട്ടാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. നികുതി ഇളവുകൾ ജനങ്ങൾക്കായിരിക്കണം .വ്യക്തിഗത ആദായനികുതി പൂർണ്ണമായും നിർത്തലാക്കണം. മറ്റ് മാർഗങ്ങളിലൂടെ വിഭവങ്ങൾ ഉയർത്തണം, അദ്ദേഹം പറഞ്ഞു.

തൊഴിലില്ലായ്മ പരിഹരിച്ച് ആളുകളെ ദാരിദ്ര്യരേഖയ്ക്ക് മുകളിൽ ഉയർത്തണമെങ്കിൽ, 10 വർഷത്തേക്ക് പ്രതിവർഷം 10 ശതമാനം വളർച്ചാ നിരക്ക് ആവശ്യമാണ്. കാർഷിക മേഖലയിലും ക്രിയാത്മകമായി ഇടപ്പടേണ്ടതുണ്ട്. എന്നാല്‍ ഇപ്പോൾ രാജ്യം ശ്രദ്ധ ചെലുത്തുന്നത് ഗ്രാമ വൈദ്യുതീകരണം, ശൗചാലയം, തുടങ്ങിയ സൂക്ഷ്മ സാമ്പത്തിക പദ്ധതികളിലാണ്. എന്നാൽ 5 ട്രില്യൺ സമ്പദ്‌വ്യവസ്ഥ പോലുള്ള ലക്ഷ്യങ്ങൾ നമ്മുടെ പരിധിക്കപ്പുറത്തല്ല. യഥാർത്ഥത്തിൽ ഇത് 10 വർഷത്തിൽ കൂടുതൽ എടുക്കും. 14 വർഷത്തേക്ക് നാം പ്രതിവർഷം 10% വളരുകയാണെങ്കിൽ, നമ്മുടെ രാജ്യം ഒരു വികസിത രാജ്യമായി മാറുമെന്നും ഡോ. സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.

Related Articles

Next Story

Videos

Share it