എന്തുകൊണ്ട് രാഷ്ട്രീയത്തിൽ ചേർന്നില്ല, രഘുറാം രാജൻ പറയുന്നു

'എൻഡിഎ സർക്കാർ കഴിഞ്ഞ യുപിഎ സർക്കാർ പോലെതന്നെയായിരുന്നു. '

Raghuram Rajan
Image credit: www.chicagobooth.edu

പ്രമുഖ ഇക്കണോമിസ്റ്റും മുൻ റിസർവ് ബാങ്ക് ഗവർണറുമായി രഘുറാം രാജന് രാഷ്ട്രീയത്തിൽ ചേരാൻ ഈയിടെ ക്ഷണം ലഭിച്ചിരുന്നു. എന്നാൽ അദ്ദേഹം ആ ഓഫർ നിരസിച്ചു. എന്താണ് അതിനു പിന്നിലെ കാരണം?

തീർത്തും വ്യക്തിപരമായ കാരണമാണെന്നാണ് മിന്റിന് നൽകിയ അഭിമുഖത്തിൽ രാജൻ പറഞ്ഞത്. “ഞാൻ രാഷ്ട്രീയത്തിൽ ചേരാത്തതിന്റെ ഒരു കാരണം എന്റെ ഭാര്യയാണ്. അങ്ങനെ വന്നാൽ എന്നെ ഉപേക്ഷിച്ചു പോകുമെന്ന് വരെ ഭാര്യ പറയുകയുണ്ടായി,” അദ്ദേഹം പറഞ്ഞു.

“മറ്റൊന്ന് എനിക്ക് അതിനോടൊരു താല്പര്യമില്ല എന്നതാണ്. പൊതുപ്രവർത്തനം എന്റെ പ്രാഥമിക മേഖലയല്ല. ഞാനൊരു അക്കാദമിക് പ്രവർത്തകനാണ്. അതാണെനിക്കിഷ്ടവും,” അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിലെ സർക്കാരിനെ എങ്ങനെ വിലയിരുത്തുന്നു എന്ന ചോദ്യത്തിന് മറുപടിയായി രാജൻ പറഞ്ഞതിങ്ങനെ: എൻഡിഎ സർക്കാർ കഴിഞ്ഞ യുപിഎ സർക്കാർ പോലെതന്നെയായിരുന്നു. ജിഎസ്ടി, ഡയറക്റ്റ് ബെനഫിറ്റ് ട്രാൻസ്ഫർ, ആധാർ…എല്ലാകാര്യത്തിലും ഭരണത്തുടർച്ചയാണ് അനുഭവപ്പെട്ടത്. 25 വർഷക്കാലമായി 7 ശതമാനം ശരാശരി വളർച്ചയാണ് ഇന്ത്യയ്ക്ക്. എന്തുകൊണ്ട് ഇതിനുമാറ്റമില്ല?

തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതായിരിക്കണം ഒരു സർക്കാരിന്റെ പ്രാഥമിക ലക്ഷ്യമെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു. പുതിയ സർക്കാർ ഏതായാലും, രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ഭാവിയിലേക്ക് സജ്ജമാക്കണം. ഇപ്പോൾ നിക്ഷേപകർ ഇന്ത്യയേക്കാൾ ഇഷ്ട്ടപ്പെടുന്നത് വിയറ്റ്നാമിനെയും ബംഗ്ലാദേശിനേയുമാണ്, അദ്ദേഹം ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here