സൗദിയിൽ പ്രവാസികൾ വ്യാപകമായി കടകൾ അടച്ചു പൂട്ടുന്നെന്ന് റിപ്പോർട്ട്

സൗദി അറേബ്യയിൽ റീറ്റെയ്ൽ ഷോപ്പുകൾ ഉൾപ്പെടെയുള്ള ചെറുകിട വ്യാപാര സ്ഥാപങ്ങൾ വ്യാപകമായി അടച്ചു പൂട്ടുന്നുവെന്ന് റിപ്പോർട്ട്. ഇവയിലധികവും പ്രവാസികളുടെ ഉടമസ്ഥതയിലുള്ളതാണെന്നാണ് സൗദി ഗസറ്റ് റിപ്പോർട്ട് ചെയ്യുന്നത്.

സെപ്റ്റംബർ 11 ന്നോടുകൂടി 12 മേഖലകളിൽ 70 ശതമാനം സ്വദേശിവൽക്കരണം നടപ്പാക്കുന്നതിന് മുന്നോടിയായിട്ടാണ് ഈ അടച്ചുപൂട്ടൽ എന്നാണ് നിഗമനം. ഓട്ടോമൊബൈൽ ഷോറൂമുകൾ, റെഡിമെയ്ഡ് തുണിത്തരങ്ങളുടെ കടകൾ, ഹോം-ഓഫീസ് ഫർണിഷിംഗ്‌, പാത്രക്കടകൾ എന്നിവിടങ്ങളിൽ സെപ്റ്റംബർ 11 ന് ശേഷം 70 ശതമാനം സൗദി പൗരന്മാരെ നിയമിക്കണം എന്നാണ് നിയമം.

അതായത് 10 ജീവനക്കാരിൽ ഏഴ് പേരും അവിടത്തെ പൗരന്മാരായിരിക്കണം. എന്നാൽ പല ചെറുകിട ബിസിനസുകാർക്കും അവരുടെ പ്രതിഫലം താങ്ങാനാവുന്ന സാമ്പത്തിക സ്ഥിതിയിലല്ലെന്നാണ് അവിടെയുള്ളവർ പറയുന്നത്.

ധാരാളം മലയാളികൾ ജോലി ചെയ്യുന്ന മേഖലകളാണ് ഇവ. പലരും കടകൾ വിറ്റ് നാട്ടിലേയ്ക്ക് തിരിച്ചു വരാൻ ഒരുങ്ങുകയാണ്.

നവംബര്‍ ഒമ്പതുമുതല്‍ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക് കടകള്‍, വാച്ച്, കണ്ണട കടകള്‍ എന്നിവിടങ്ങളിൽ സ്വദേശിവൽക്കരണം നടപ്പാക്കും. ജനുവരി മുതൽ ബേക്കറി, സ്‌പെയര്‍ പാട്‌സ്, കാര്‍പ്പറ്റ്, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയ്ക്കും ഇത് ബാധകമാകും.

Related Articles

Next Story

Videos

Share it