മൂലധനച്ചെലവ് വേഗത്തിലാക്കാന്‍ ധനമന്ത്രാലയം നേരിട്ടു രംഗത്ത്

സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യ മേഖലയിലേക്ക് പണലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമത്തില്‍ പരമാവധി സഹകരിക്കണമെന്ന നിര്‍ദ്ദേശവുമായി ധനകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മറ്റ് വകുപ്പുകളുടെയും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെയും മേധാവികളുമായി ചര്‍ച്ച നടത്തുന്നു.

സാമ്പത്തിക കാര്യ സെക്രട്ടറി അതനു ചക്രവര്‍ത്തിയും എക്‌സ്‌പെന്‍ഡിച്ചര്‍ സെക്രട്ടറി ഗിരീഷ് ചന്ദ്ര മര്‍മുവും റോഡ് ഗതാഗത, ദേശീയപാത, റെയില്‍വേ, ടെലികോം, ഭവന, നഗരകാര്യ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരെ നേരിട്ടു കണ്ട് മൂലധനച്ചെലവ് പദ്ധതികള്‍ അവലോകനം ചെയ്തു. മൂലധനച്ചെലവ് വര്‍ദ്ധിപ്പിക്കാന്‍ പൊതുമേഖലാ സ്ഥാപനങ്ങളോട് ധനമന്ത്രാലയം ആവശ്യപ്പെട്ടു. പ്രത്യേകിച്ച് അടിസ്ഥാന സൗകര്യ മേഖലകളുമായി ബന്ധപ്പെട്ട വകുപ്പുകള്‍ അനുവദിക്കുന്ന തുക സമയബന്ധിതമായി ചെലവാക്കാനും കരാറുകാര്‍ക്ക് കുടിശ്ശിക അടയ്ക്കാനുമുള്ള നിര്‍ദ്ദേശവും നല്‍കി.

Related Articles
Next Story
Videos
Share it