ധനകമ്മി പരിധി കടന്നു

നികുതി വരുമാനത്തിൽ വലിയ വർധന ഉണ്ടായിട്ടും ബജറ്റിലെ ധനകമ്മി പിടിച്ചു നിർത്താൻ ധനമന്ത്രി നിർമല സീതാരാമന് സാധിച്ചില്ല. ജിഡിപിയുടെ 6.8 ശതമാനം ധന കമ്മി കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചത് ഇത്തവണ പുതുക്കിയ എസ്റ്റിമേറ്റിൽ 6.9 ശതമാനമായി. 2020-21 ൽ 9.5 ശതമാനമായിരുന്നു ധനകമ്മി.

ബജറ്റ് ചെലവുകൾക്കായി എടുക്കുന്ന കടങ്ങളുടെയും വരുന്ന ബാധ്യതകളുടെയും മൊത്തം തുകയാണ് ധനകമ്മി.
ഈ വർഷം കമ്മി പിടിച്ചു നിർത്താൻ പറ്റിയില്ലെങ്കിലും അടുത്ത വർഷം കമ്മി 6.4 ശതമാനമായി കുറയ്ക്കുമെന്നു ധനമന്ത്രി അറിയിച്ചു. 2025-26 ആകുമ്പോൾ കമ്മി 4.6 ശതമാനം ആക്കുമെന്ന പ്രഖ്യാപനം മന്ത്രി ആവർത്തിച്ചു.


Related Articles
Next Story
Videos
Share it