കോവിഡ് കാലത്തും ഇന്ത്യയിലേക്ക് വിദേശ നിക്ഷേപ പ്രവാഹം: ആറുമാസത്തില്‍ വര്‍ധന 15 ശതമാനം
കോവിഡ് മഹാമാരിയുടെ കാലത്തും ഇന്ത്യയിലേക്ക് ഉള്ള നേരിട്ടുള്ള വിദേശ നിക്ഷേപം ഗണ്യമായ തോതില്‍ ഉയര്‍ന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ആറുമാസത്തില്‍, ഏപ്രില്‍ - സെപ്റ്റംബര്‍ ഇന്ത്യയിലെ എഫ് ഡി ഐ 15 ശതമാനം ഉയര്‍ന്നു 3000 കോടി ഡോളറിലെത്തി എന്ന് Department for Promotion of Industry and Internal Trade (DPIIT) അറിയിച്ചു.
ഈ വര്‍ഷം ജൂലൈ മാസത്തില്‍ ആണ് രാജ്യത്തു കൂടിയ നിക്ഷേപം എത്തി ചേര്‍ന്നത്. ജൂലൈ മാസം ഇന്ത്യയില്‍ എത്തിയ നേരിട്ടുള്ള വിദേശ നിക്ഷേപം 17.5 ബില്യണ്‍ ഡോളറാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഏറ്റവും കൂടുതല്‍ നിക്ഷേപം ലഭിച്ച സെക്ടര്‍ കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ ആന്‍ഡ് ഹാര്‍ഡ്‌വെയര്‍ ആണ്. ഏകദേശം 17.55 ബില്യണ്‍ ഡോളര്‍ നിക്ഷേപം ആ മേഖലയില്‍ എത്തിച്ചേര്‍ന്നു. സര്‍വീസസ് ($2.25 ബില്യണ്‍), ട്രേഡിങ്ങ് ($949 മില്യണ്‍), കെമിക്കല്‍സ് ($437 മില്യണ്‍), ഓട്ടോമൊബൈല്‍ ($417 മില്യണ്‍) എന്നിങ്ങനെ ആണ് മറ്റു മേഖലകളില്‍ എത്തിയ നിക്ഷേപങ്ങള്‍.
സിംഗപ്പൂരില്‍ നിന്ന് ആണ് ഏറ്റവും കൂടുതല്‍ നേരിട്ടുള്ള വിദേശ നിക്ഷേപം രാജ്യത്തു എത്തി ചേര്‍ന്നത്. $8.3 ബില്യണ്‍ നിക്ഷേപം. മറ്റു രാജ്യങ്ങളില്‍ നിന്ന് വന്നു നിക്ഷേപങ്ങള്‍ ഇപ്രകാരമാണ്: അമേരിക്ക ($7.12 ബില്യണ്‍), Cayman Islands ($ 2.1 ബില്യണ്‍), മൗറീഷ്‌സ് ($ 2 ബില്യണ്‍), നെതര്‍ലന്‍ഡ്‌സ് ($1.5 ബില്യണ്‍), ബ്രിട്ടണ്‍ ($1.35 ബില്യണ്‍), ഫ്രാന്‍സ് ($1.13 ബില്യണ്‍), ജപ്പാന്‍ ($653 മില്യണ്‍).