സ്വര്‍ണ ശേഖരം വില്‍ക്കാന്‍ റഷ്യ ബുദ്ധിമുട്ടും
റൂബിളിന്റെ വിലിയിടവ് തടയാനും യുദ്ധം ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ റഷ്യ സ്വര്‍ണ ശേഖരം വില്‍ക്കാനുള്ള നടപടികള്‍ക്ക് തടയിടാന്‍ അമേരിക്ക ഉള്‍പ്പടെ ഉള്ള ജി-7 രാഷ്ട്രങ്ങള്‍ റഷ്യയുമായി ഉള്ള സ്വര്‍ണ ഇടപാടുകള്‍ നിരോധിച്ചിരിക്കുന്നു.
യു എസ് ട്രഷറി പുറത്തിറക്കിയ ഉത്തരവ് പ്രകാരം അമേരിക്കന്‍ പൗരന്മാര്‍ റഷ്യന്‍ കേന്ദ്ര ബാങ്കുമായിട്ടോ. റഷ്യ യുടെ ധനകാര്യ മന്ത്രാലയ യുമായി സ്വര്‍ണ ഇടപാടുകള്‍ നടത്തുന്നത് വിലക്കിയിരിക്കുന്നു. ഈ ഉത്തരവ് പ്രകാരം സ്വര്‍ണ ഡിയര്‍ലര്‍മാര്‍, മൊത്ത കച്ചവടക്കാര്‍, ധനകാര്യ സ്ഥാപനങ്ങള്‍, വിതരണക്കാര്‍ എന്നിവര്‍ റഷ്യ യുമായി സ്വര്‍ണ ഇടപാടുകള്‍ നടത്താന്‍ കഴിയില്ല.
മറ്റ് ജി-7 രാഷ്ട്രങ്ങളായ കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി , ജപ്പാന്‍, യു കെ എന്നിവരും റഷ്യയുമായി സ്വര്‍ണ ഇടപാടുകള്‍ നടത്തുന്നത് നിരോധിച്ചിരിക്കുന്നു.
റഷ്യക്ക് നിലവില്‍ 2298.5 ടണ്‍ സ്വര്‍ണം കരുതല്‍ ശേഖരമായി ഉണ്ട്, ഇതിന്റെ മൂല്യം 140 ശതകോടി ഡോളറാണ്. ലോക രാഷ്ട്രങ്ങളില്‍ സ്വര്‍ണ ശേഖരത്തില്‍ 5-ാം സ്ഥാനമാണ് റഷ്യക്ക്. ജി-7 രാഷ്ട്രങ്ങളുടെ നിരോധനം നിലനില്‍ക്കെ ചൈന പോലുള്ള രാഷ്ട്രങ്ങളുമായി സ്വര്‍ണ ഇടപാട് നടത്താന്‍ റഷ്യ ശ്രമിച്ചേക്കാം. എങ്കിലും അത് സ്വര്‍ണ വില ഇടിയാന്‍ കരണമാകില്ലെന്ന് വിപണി നിരീക്ഷകര്‍ കരുതുന്നു.
റഷ്യ സാമ്പത്തിക ഉപരോധങ്ങള്‍ മറികടക്കാന്‍ വിവിധ മാര്‍ഗങ്ങള്‍ ശ്രമിക്കുന്നുണ്ട്. ക്രൂഡ് ഓയിലും, പ്രകൃതി വാതകവും ചൈനക്കും, തുര്‍ക്കിക്കും ബിറ്റ് കോയിനില്‍ ഇടപാട് നടത്താമെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്. സൗഹൃദ രാജ്യങ്ങള്‍ക്ക് റൂബിളില്‍ ക്രൂഡ് ഓയില്‍, പ്രകൃതി വാതകം നല്‍കാനും റഷ്യ തയ്യാറാണ്.