ജിഡിപി വളർച്ച കുറഞ്ഞു, തൊഴിലില്ലായ്മ രൂക്ഷം; ഔദ്യോഗിക കണക്കുകൾ പുറത്ത് 

2018-19 സാമ്പത്തിക വർഷത്തെ ജിഡിപി എസ്റ്റിമേറ്റ് 7 ശതമാനത്തിൽ നിന്ന് 6.8 ശതമാനമായി വെട്ടിക്കുറച്ചിട്ടുണ്ട്.   

BofA sharply slashes India growth forecasts as global recession sets in

രണ്ടാം മോദി സർക്കാർ അധികാരത്തിലേറി ആദ്യ ദിനം തന്നെ സമ്പദ് വ്യവസ്ഥയുടെ നിലവാരം  സൂചിപ്പിക്കുന്ന ഔദ്യോഗിക കണക്കുകൾ പുറത്ത്. രാജ്യത്തെ ജിഡിപി വളർച്ചാ നിരക്ക് ജനുവരി-മാർച്ച് കാലയളവിൽ 5.8 ശതമാനം മാത്രമായിരുന്നെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഇത് അഞ്ചു വർഷത്തെ ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്കാണ്. തൊഴിലില്ലായ്മ രൂക്ഷമാണെന്ന് സൂചിപ്പിക്കുന്ന നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ ഡേറ്റയും സർക്കാർ ഔദ്യോഗികമായി പുറത്തിറക്കി.

2017-18 സാമ്പത്തിക വർഷത്തിൽ തൊഴിലില്ലായ്മ നിരക്ക് (unemployment rate) 6.1 ശതമാനത്തിലെത്തി. മുൻപ് അനൗദ്യോഗികമായി കണക്കുകൾ ചോർന്നിരുന്നു. പീരിയോഡിക് ലേബർ ഫോഴ്സ് സർവെ (PLFS) അടിസ്ഥാമാനാക്കിയുള്ള ഇത്തവണത്തെ കണക്കുകൾ പക്ഷെ മുൻ PLFS സർവെ ഫലങ്ങളുമായി താരതമ്യം ചെയ്യാനാവില്ലെന്ന് NSO പറഞ്ഞു.

2018-19 സാമ്പത്തിക വർഷത്തെ ജിഡിപി എസ്റ്റിമേറ്റ് 7 ശതമാനത്തിൽ നിന്ന് 6.8 ശതമാനമായി വെട്ടിക്കുറച്ചിട്ടുണ്ട്.

കൃഷി, മാനുഫാക്ച്വറിംഗ്, ഇലക്ട്രിസിറ്റി, ഗതാഗതം തുടങ്ങി സമ്പദ് വ്യവസ്ഥയുടെ എല്ലാ മേഖലകളിലും വളർച്ചാ നിരക്കിലുള്ള ഇടിവ് പ്രകടമാണെന്നാണ് ഡേറ്റ സൂചിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here