കോവിഡ് മൂലമുള്ള സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ നിര്‍ദേശവുമായി അഭിജിത് ബാനര്‍ജി

കോവിഡ് 19 നെ തുടര്‍ന്നുള്ള സാമ്പത്തിക മാന്ദ്യത്തില്‍ അകപ്പെട്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ എളുപ്പവഴി സാമ്പത്തിക വ്യയമാണെന്ന് നോബല്‍ ജേതാവ് അഭിജിത് ബാനര്‍ജി. രാജ്യത്തെ പരമദരിദ്രരായ ജനങ്ങളുടെ കൈയിലേക്ക് നേരിട്ട് പണമെത്തിക്കുന്ന നടപടികള്‍ സ്വീകരിച്ചാല്‍ ഏറെ ഗുണം ചെയ്യുമെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായുള്ള സംഭാഷണത്തില്‍ അഭിജിത് ബാനര്‍ജി വ്യക്തമാക്കി. സമ്പദ് വ്യവസ്ഥയെ നേര്‍ദിശയിലാക്കാനുള്ള വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ ആരായുന്ന രാഹുല്‍ ഗാന്ധിയുടെ ചര്‍ച്ചാ പരിപാടിയുടെ ഭാഗമായിരുന്നു ഇത്.

''അനേകം രാജ്യങ്ങള്‍ സമ്പദ് വ്യവസ്ഥയെയും ചെറു ബിസിനസുകളെയും ഉത്തേജിപ്പിക്കാന്‍ നിരവധി പാക്കേജുകള്‍ കൊണ്ടുവന്നിട്ടുണ്ട്. എന്നാല്‍ നമ്മള്‍ ഇക്കാര്യത്തില്‍ ഇതുവരെ മൂര്‍ത്തമായ പദ്ധതി അവതരിപ്പിച്ചിട്ടില്ല. മോറട്ടോറിയം നല്ലൊരു നീക്കമാണെങ്കിലും അതിനപ്പുറമുള്ള കാര്യങ്ങള്‍ കൂടി ചെയ്യേണ്ടിയിരിക്കുന്നു,'' അഭിജിത് ബാനര്‍ജി പറയുന്നു.

രാജ്യത്തെ പാവപ്പെട്ടവരില്‍ പാവപ്പെട്ടവരായ ജനങ്ങളിലേക്ക് നേരിട്ട് പണമെത്തിച്ചാല്‍ അവര്‍ കടകളില്‍ പോയി സാധനങ്ങള്‍ വാങ്ങും. ജനങ്ങളുടെ വ്യയം കൂടും. വ്യയം കൂടാതെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ സാധിക്കില്ലെന്ന് അഭിജിത് ബാനര്‍ജി ചൂണ്ടിക്കാട്ടുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it