സ്വര്‍ണക്കുതിപ്പ് തുടരുന്നു; ഗ്രാമിന് വില 5,000 രൂപ

മുന്നേറ്റം തുടരുമെന്ന് വിദഗ്ധര്‍

gold rate today
-Ad-

തുടര്‍ച്ചയായി ഒമ്പതാമത്തെ ദിവസവും പുതിയ റെക്കോഡ് കുറിച്ച് സ്വര്‍ണ വില. ഗ്രാമിന് 5,000 രൂപയായി; പവന് 40,000 രൂപയും. ഇന്ന് പവന് 280 രൂപയാണ് കൂടിയത്.

ദേശീയ വിപണിയില്‍ 10 ഗ്രാം തങ്കത്തിന് വില 53,216 രൂപയാണ്. വെള്ളി വില കിലോഗ്രാമിന് 865 രൂപ വര്‍ധിച്ച് 63,355 രൂപയായി. അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) തങ്കത്തിന് 1,958.99 ഡോളര്‍ ആണ് ഇന്നു രേഖപ്പെടുത്തിയത്. 

കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തില്‍ നിക്ഷേപകര്‍ വിശ്വാസമര്‍പ്പിച്ചതേടെയാണ് വിലക്കുതിപ്പുണ്ടായത്. എണ്ണ വില താഴ്ന്നതും മറ്റൊരു കാരണമായെങ്കിലും ഡോളര്‍ നേരിട്ടുകൊണ്ടിരിക്കുന്ന ദുര്‍ബലാവസ്ഥയാണ് ഇപ്പോഴത്തെ സ്വര്‍ണക്കുതിപ്പിന്റെ പ്രധാന കാരണമെന്നും ഈ നില ഉടന്‍ മാറാനിടയില്ലെന്നും വിപണി വിദഗ്ധനായ പൃഥ്വി ഫിന്‍മാര്‍ട്ട് ഡയറക്ടര്‍ മനോജ് ജെയിന്‍ ചൂണ്ടിക്കാട്ടി. വെള്ളിയുടെ കാര്യത്തിലും പുരോഗതി തുടരുമെന്ന് അദ്ദേഹം പറയുന്നു.

-Ad-

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here