സ്വര്‍ണവില വീണ്ടും കൂടി; പവന് 41,320 രൂപയായി
കേരളത്തില്‍ സ്വര്‍ണ വില പവന് 120 രൂപ ഉയര്‍ന്നു. 41,320 രൂപയാണ് ഇന്നത്തെ വില. പവന് രണ്ടു ദിവസം കൊണ്ടുണ്ടായ വര്‍ധന 1040 രൂപ. വില ഇനിയും ഉയരുമെന്ന സൂചനയാണ് അന്താരാഷ്ട്ര തലത്തില്‍ നിന്നുള്‍പ്പെടെയുള്ളത്.
ഗ്രാമിന് 5165 രൂപയാണ് കേരളത്തില്‍ ഇന്നു വില. വെള്ളിയാഴ്ചയായിരുന്നു പവന്‍ വില ആദ്യമായി 40,000 രൂപയിലെത്തിയത്. ജൂലായ് മുതലുള്ള കണക്കെടുത്താല്‍ 5,520 രൂപയുടെ വര്‍ധന ഇതുവരെയുണ്ടായി. ആറു ദിവസം കൊണ്ട് 1,320 രൂപ പവന് ഉയര്‍ന്നു.
അന്താരാഷ്ട്ര വിപണിയിലെ വില വര്‍ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. കോവിഡ് വ്യാപാനം രൂക്ഷമായി തുടരുന്നതും യു.എസ്.-ചൈന വ്യാപാര തര്‍ക്കവും ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്നങ്ങളും ഡോളറിന്റെ മൂല്യത്താഴ്ചയുമാണ് നിലവില്‍ സ്വര്‍ണ വില ഉയര്‍ത്തുന്ന പ്രധാന ഘടകങ്ങള്‍. അന്താരാഷ്ട്ര തലത്തില്‍ ഒരു ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 2,039.75 ഡോളര്‍ ആണ് ഇന്നത്തെ വില.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline