മാന്ദ്യം അകറ്റാന്‍ രാഷ്ട്രീയ അജണ്ട മാറ്റി വയ്ക്കൂ: രഘുറാം രാജന്‍

സമ്പദ്വ്യവസ്ഥയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം ഭരണകൂടം

രാഷ്ട്രീയവും സാമൂഹികവുമായ അജണ്ട നിറവേറ്റാന്‍ വ്യഗ്രത കാട്ടുന്നതാണ്

രാജ്യം നേരിടുന്ന മാന്ദ്യത്തിനു കാരണമെന്ന് മുന്‍ റിസര്‍വ് ബാങ്ക്

ഗവര്‍ണര്‍ രഘുറാം രാജന്‍. പ്രധാന വിഷയങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നതിലൂടെ

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച തിരികെയെത്തിക്കാനാകുമെന്നും അദ്ദേഹം

പറഞ്ഞു.

'ഏറ്റവും ദുഃഖകരമാണ് സമീപകാലത്ത്

രാജ്യത്തിന്റെ അവസ്ഥ. മൂലകാരണം രാഷ്ട്രീയമാണ് '- ബ്ലൂംബര്‍ഗ് ടിവിക്ക്

നല്‍കിയ അഭിമുഖത്തില്‍, ഇന്ത്യയുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്നതെന്താണ്

എന്ന ചോദ്യത്തിന് മറുപടിയായി രാജന്‍ പറഞ്ഞു. ഗംഭീരമെന്നു പറയാവുന്ന

തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നിലവിലെ സര്‍ക്കാര്‍ സാമ്പത്തിക

വളര്‍ച്ചയിലല്ല ശ്രദ്ധ ചെലുത്തുന്നത്. നിര്‍ഭാഗ്യവശാല്‍, ഇതു മൂലം

വളര്‍ച്ചയുടെ വേഗത കുറഞ്ഞു. മുമ്പു തന്നെ നോട്ട് റദ്ദാക്കലും, ജിഎസ്ടി

നടപ്പാക്കലിലെ പ്രശ്‌നങ്ങളും സമ്പദ് വ്യവസ്ഥയെ ബാധിച്ചിരുന്നു- അദ്ദേഹം

ചൂണ്ടിക്കാട്ടി.

ഒക്ടാബര്‍- ഡിസംബര്‍ പാദത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 7 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 4.7 ശതമാനത്തിലെത്തി. 2012-13 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. 'മതിയായ ശ്രദ്ധചെലുത്തുകയും ഉചിതമായ നടപടികള്‍ കൈക്കൊള്ളുകയും ചെയ്താല്‍ മാറ്റാന്‍ കഴിയുന്ന ദുരവസ്ഥയാണിത്,' നിലവില്‍ യൂണിവേഴ്സിറ്റി ഓഫ് ചിക്കാഗോ ബൂത്ത് സ്‌കൂള്‍ ഓഫ് ബിസിനസിലെ ധനകാര്യ പ്രൊഫസറായ രഘുറാം രാജന്‍ പറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it